ന്യൂഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാനത്തിലേക്ക്.
നാളെയാണ് ജോഡോ യാത്രയ്ക്ക് സമാപനമാവുക. രാഹുല്‍ ഗാന്ധിയുടെ പദയാത്ര ഇന്ന് അവസാനിക്കും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 7ന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച യാത്രയ്ക്കാണ് സമാപനമാവുന്നത്.
പന്താചൗക്കില്‍ നിന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാല്‍ ചൗക്കില്‍ അവസാനിക്കും. തുടര്‍ന്ന് രാഹുല്‍ ഗാന്ധി അവിടെ പതാക ഉയര്‍ത്തുന്നതോടെ പദയാത്രക്ക് സമാപനമാകും. വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാഹുല്‍ ഗാന്ധിയടക്കുള്ള യാത്രികര്‍ക്ക് അത്താഴ വിരുന്ന് നല്‍കും.
നാളെ ജമ്മു കശ്മീര്‍ പിസിസി ഓഫീസിലും രാഹുല്‍ ഗാന്ധി പതാകയുയര്‍ത്തും.തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തോടെ ഭാരത് ജോഡോ യാത്ര അവസാനിക്കും. സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനായിരുന്നു കോണ്‍ഗ്രസിന്റെ ശ്രമം. 23 കക്ഷികളെയാണു ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ 13 കക്ഷികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജെഡിയു ,ജെഡിഎസ്, തൃണമൂല്‍ കോണ്‍ഗ്രസ്,സി പി എം തുടങ്ങിയ കക്ഷികളാണ് വിട്ടു നില്‍ക്കുന്നത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.