ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ശദാബ്ദി കൺവഷൻ സമാപിച്ചു

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ശദാബ്ദി കൺവഷൻ സമാപിച്ചു

സാബു തൊട്ടിപ്പറമ്പിൽ

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ശദാബ്ദി കൺഷവൻ ആത്മ നിറവോടുകൂടി സമാപിച്ചു.

സഭാരാധനയോടുകൂടി ആരംഭിച്ച കൺവഷനിൽ പാ: സജി ജോർജ് (കൗൺസിൽ സെക്കട്ടറി ) അദ്ധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ജോ: സെക്രട്ടറിയും മീഡിയ ഡയറക്ടറുമായ പാ: സാം കുട്ടി മാത്യു സങ്കിർത്തന ഭാഗം വായിച്ചു. അസി: ഓവസിയർ പാ: വൈ.റെജി സങ്കിർത്തന ഭാഗത്തു നിന്നും ശുശ്രൂക്ഷിച്ചു. ഏഷ്യൻ സൂപ്രണ്ട് കെൻ ആൻ്റേഷൻ മുഖ്യ അതിഥിയായിരുന്നു.

ദൈവ സഭയുടെ വിവിധ ഡിപ്പാർട്ടിൻെറ ചുമതല വഹിക്കുന്ന കർതൃദാസൻമാർ, വിവിധ ഡിസ്ട്രിക്ക് ശുശ്രൂക്ഷകന്മാർ, ലോക്കൽ സഭാ പാസ്റ്റർമാരും സംബന്ധിച്ചു. കർണ്ണാടക സ്റ്റേറ്‌ ഓവർ സിയർ പാ: എം. കുഞ്ഞപ്പി, ബൈബിൾ കോളേജ് ഡയറക്ടർ ഡോ: ഷിബു കെ മാത്യു, വിദേശത്തുനിന്നുള്ള പാസ്റ്റർമാരായ ഇമ്മാനുവെൽ മൂഡിലി, ആൻഡ്രവിറ്റ എന്നിവരും തിരുവചനത്തിൽ നിന്നും സംസ്സാരിച്ചു.

തിരുവത്താഴ ശുശ്രൂക്കൾക്ക് മുൻ അസി: ഓവർസിയർ പി.ജെ മാത്യു നേതൃത്വം നൽകി. തിരുവല്ല കൺവഷൻ ഗ്രൗണ്ടിൽ 23- ന് സ്റ്റേറ്റ് ഓവർസിയർ റവ: സി.സി. തോമസ് ഉത്ഘാടനം ചെയ്ത കൺവഷനുകളിലെ ഒരാഴ്ചക്കാലം നാടിൻെറ നാനാ ദിക്കിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും ദൈവ ജനങ്ങൾ കടന്ന് വന്ന് അനുഗ്രഹം പ്രാപിച്ച്‌ മടങ്ങി.

കഴിഞ്ഞ രണ്ട് വർഷവും കോവിഡിൻെറ പിടിയിൽ അമർന്നതിനാൽ ഇത്തവണ പതിനായിരങ്ങളാണ് ഒരാഴ്ചക്കാലത്തെ കൺവഷനിൽ പങ്കെടുത്തത്. ദൈവസഭയുടെ 1923 ആരംഭിച്ച കൺവഷൻെറ നൂറാം വർഷികം കൂടിയായിരുന്ന ഇത്തവണത്തേ കൺവഷൻ.

‘സ്വതന്ത്യം ക്രിസ്തുവിലൂടെ’ എന്നതായിരുന്ന ഈ വർഷത്തെ കൺവഷൻ തീം. ദൈവ സഭയുടെ കീഴിലുള്ള എല്ലാ ശുശ്രൂക്ഷകൻ മാർക്കും ക്ളോക്ക് വിതരണം ചെയ്തു.

കഴിഞ്ഞ നാളുകളിലെ പ്രവർത്തനങ്ങളെ ചുണ്ടിക്കാട്ടി ലേഘു വീഡിയോ പ്രദർശനം കൺവഷൻ പന്തലിൽ പ്രദർശിപ്പിച്ചു. വിവിധ ദിവസങ്ങളിലായി പാസ്റ്റേഴ്സ് കോൺഫറൻസ്, പുത്രിക സംഘടനകളുടെ വാർഷിക യോഗം, ബൈബിൾ കോളേജ് വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ, വിവിവിധ ദൈവ ദാസന്മാരിലൂടെ അനുഗ്രഹിത ഉണർവ് യോഗങ്ങളും നടന്നു. സമാപന സന്ദേശം സ്റ്റേറ്റ് ഓവർസിയർ റവ.സി.സി.തോമസ് നൽകി.

മ്യൂസിക്ക് കൺവീനർ ബോസ് രാജുവിൻെറ നേതൃത്വത്തിലുള്ള ദൈവസഭയുടെ ക്വയർ ടീം ഗാന ശുശ്രൂക്ഷകൾക്ക് നേതൃത്വം നൽകി. ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ബ്ര:ജോസഫ് മറ്റത്തുകാല നന്ദിയും പറഞ്ഞു.

ഫോട്ടോ : സന്ദീപ് സെബാസ്റ്റ്യൻ എരുമേലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!