കുമ്പനാട്: ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ട് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജനറൽ ഇലക്ഷൻ മേയ് 11ന് നടത്താൻ ജനുവരി 28ന് കൂടിയ ജനറൽ കൗൺസിൽ യോഗത്തിൽ ധാരണയായി.ഫിന്നി സഖറിയയെ (തിരുവനന്തപുരം) ഇലക്ഷൻ കമ്മീഷണറായും തിരഞ്ഞെടുത്തു.
പാസ്റ്റർ വർഗീസ് മത്തായി, മാത്യൂസ് ഏബ്രഹാം എന്നിവരാണ് റിട്ടേണിംഗ് ഓഫീസർമാർ. രാവിലെ 8 മണിക്ക് സൂമിൽ ആണ് യോഗം നടന്നത്. പുതുക്കിയ ഭരണഘടന അനുസരിച്ച് ആകും തിരഞ്ഞെടുപ്പെന്നും ,ഭരണഘടന പുതുക്കി ലഭിക്കാൻ കാലതാമസം വന്നാൽ നിലവിലുള്ള ഭരണഘടന അനുസരിച്ചാകും തിരഞ്ഞെടുപ്പെന്നും യോഗത്തിൽ തീരുമാനമായി.
അതോടെ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായി. നിലവിൽ രണ്ട് പാനലുകൾ സജീവമായികഴിഞ്ഞു. നിലവിലുള്ള ജനറൽ പ്രസിഡൻ്റ് റവ.ഡോ. റ്റി വത്സൻ ഏബ്രഹാമും, മുൻ ജനറൽ വൈസ് പ്രസിഡൻ്റ് പാസ്റ്റർ.ബേബി വർഗ്ഗീസും നേതൃത്വം നൽകുന്ന ഒരു ടീമും, മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ.ജേക്കബ് ജോണും, നിലവിലെ സെക്രട്ടറി പാസ്റ്റർ.സാം ജോർജും, ബ്രദർ .സജി പോളും നേതൃത്വം നൽകുന്ന ടീമും മൽസര രംഗത്ത് ഉണ്ടാകും.
മറ്റ് സ്ഥാനങ്ങളിലേക്ക് പല പേരുകളും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഏകദേശ ധാരണ ആയിട്ടില്ല. അപ്പോൾ തന്നെ ഇരു ടീമുകളിലേക്കും ചില അപ്രതീക്ഷിത സ്ഥാനാർത്ഥികൾ വന്നു കൂടാ എന്നില്ല.
കേരളാ സ്റ്റേറ്റ് തിരഞ്ഞെടുപ്പിൽ സംഭവിച്ചു പോലെ ചില സ്വതന്ത്രൻമാരും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
മുൻകാലങ്ങളിലേപ്പോലെ കേരളത്തിന് പുറത്തു നിന്നുള്ള വോട്ടുകൾ ഒരു പരിധി വരെ ജയപരാജയങ്ങളെ സ്വാധീനിക്കും. ആയതിനാൽ ഇരു ടീമുകളും പരമാവധി വോട്ടുകൾ സമാഹരിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഇതെല്ലാം ഒരു വശത്ത് നടക്കുമ്പോഴും ഐപിസി ജനറൽ ഇലക്ഷന് എതിരെ കോടതി വ്യവഹാരങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എന്തായാലും ഇനിയുള്ള ദിവസങ്ങൾ ഹെബ്രോൻപുരം രാഷ്ടീയ ചൂടിനാൽ തിളച്ചുമറിയും.
വാർത്ത:അനിയൻകുഞ്ഞ് ചേടിയത്ത്
ക്രൈസ്തവ ചിന്ത കോ-ഓർഡിനേറ്റർ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.