തിരുവല്ല:അനുദിനം മനുഷ്യത്വരിഹിതമായ വാര്‍ത്തകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറയുമ്പോള്‍ മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിഞ്ഞ മാനവീക സ്‌നേഹത്തോടെ ജീവിക്കുവാന്‍ കഴിയണം. അപരനെ മനസ്സിലാക്കുവാന്‍ ദൈവസ്‌നേഹത്താല്‍ മാത്രമെ സാധ്യമാകു എന്ന് ഡോക്ടര്‍ ഷിബു.കെ മാത്യു പ്രസ്താവിച്ചു.
ലോകത്തിലെ അടിമത്വങ്ങള്‍ എല്ലാം നീങ്ങിയത് ദൈവസ്‌നേഹം ഉള്ളില്‍ വന്നപ്പോഴാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവല്ലാ രാമന്‍ച്ചിറയില്‍ നടക്കുന്ന ചര്‍ച്ച് ഓഫ് ഗോഡ് ശതാബ്ദി കണ്‍വന്‍ഷന്റെ സമാപന യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സണ്ടേസ്‌കൂള്‍ പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ഒരു വര്‍ഷമായി നടന്നു വരുന്ന ശതാബ്ദി കണ്‍വന്‍ഷന്റെ ആഘോഷ പരിപാടികളുടെ സമാപനവും, സുവിശേഷികരണത്തിലും, ജീവകാരുണ്യത്തിലും മുന്‍ഗണന കൊടുത്ത് നടപ്പിലാക്കിയ കര്‍മ്മ പദ്ധതികളുടെ സമര്‍പ്പണവും നടന്നു. സമ്മേളനത്തിന് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍മാരായ തോമസ് ഫിലിപ്പ്, അനീഷ് തോമസ്, മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ സി. വി മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
സണ്ടേസ്‌കൂള്‍ & യൂത്ത് സമ്മേളനത്തിന് പാസ്റ്റര്‍ ജെറാള്‍ഡ് പി. എ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ മാത്യു ബേബി, ഡെന്നീസ് വര്‍ഗീസ്, ശാലു വര്‍ഗിസ്, റോഹന്‍ റോയി എന്നിവര്‍ വിവിധ പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്കി. പാസ്റ്റര്‍മാരായ നെല്‍സണ്‍ തോമസ്, ബിനു വര്‍ഗിസ്, അജി കുളങ്ങര എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കി.
ജനുവരി 23-ാം തീയതി സഭയുടെ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് റവ.സി. സി തോമസ് ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ശതാബ്ദി കണ്‍വന്‍ഷന്‍ ഞായറാഴ്ച നടക്കുന്ന സംയുക്തo സഭായോഗത്തോടും കര്‍തൃമേശയോടും കൂടെ ലസമാപിക്കും. കണ്‍വന്‍ഷന്റെ സമാപന യോഗത്തിന് പാസ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും.
സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമുള്ള ആയിരക്കണക്കിന് ശുശ്രൂഷകന്മാരും വിശ്വാസികളും സംബന്ധിക്കും എന്ന് മീഡിയ കണ്‍വീനര്‍ പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ അറിയിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.