രാജ്യത്ത് കോവിഡ്​ വാക്സീൻ 202l ആദ്യമാസങ്ങളിൽ: കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് കോവിഡ്​ വാക്സീൻ 202l ആദ്യമാസങ്ങളിൽ: കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: കോവിഡ് ​വൈറസിനെതിരെ അടുത്ത വര്‍ഷം ആദ്യപാദത്തോടെ ഇന്ത്യക്ക്​ വാക്സീൻ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അത്​ പല സ്രോതസുകളില്‍ നിന്നായിരിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. ഒന്നില്‍ കൂടുതല്‍ ഉറവിടങ്ങളില്‍ നിന്ന് വാക്സിന്‍ ലഭിക്കുമെന്ന്​ പ്രതീക്ഷിക്കുന്നു. രാജ്യത്ത് വാക്സീൻ വിതരണം നടത്താനുള്ള പദ്ധതികള്‍ വിദഗ്​ധ സംഘങ്ങളുമായി ചേര്‍ന്ന്​ ആസൂത്രണം ചെയ്​തു വരുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വാക്സീനുകൾ തയാറായി കഴിഞ്ഞാല്‍ തുല്യതയോടെ വിതരണം ചെയ്യുന്നതിനായി ഡാറ്റ ശേഖരിക്കുന്നതിന് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും ഹര്‍ഷ്​ വര്‍ധന്‍ പറഞ്ഞു. രാജ്യത്തെ ഓരോരുത്തര്‍ക്കും എങ്ങനെ ഒരു വാക്സീൻ ഉറപ്പാക്കാം എന്നതിനാണ്​ മുന്‍‌ഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020 അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തന്നെ ഫലപ്രദമായ വാക്സിന്‍ രജിസ്​റ്റര്‍ ചെയ്യപ്പെടുമെന്ന്​ പ്രതീഷിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്‍റിസ്റ്റ് സൗമ്യ സ്വാമിനാഥനും അറിയിച്ചു.

ലോകത്ത്​ നിലവില്‍ 40 ഓളം വാക്സിനുകള്‍ ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ എത്തിനില്‍ക്കുനനു. 10 വാക്​സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. അവസാന ഘട്ടത്തിലുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരുന്നവര്‍ വാക്സീന്റെ ഫലപ്രാപ്തിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും ലോകാരോഗ്യ സംഘടനയെ അറിയിക്കുന്നുണ്ടെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published.

error: Content is protected !!