റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് സെക്ഷൻ സിഏ, വിമൻസ് മിഷനറി കമ്മിറ്റികൾ സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്രയും, പരസ്യയോഗവും വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
94 പേർ പങ്കെടുത്ത യാത്രക്ക് ഫറോക്കിൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ.ശോഭൻരാജ് ഉൽഘടനം ചെയ്തു. മലബാർ ഡിസ്ട്രിക് കൗൺസിൽ സി.ഏ സെക്രട്ടറി പാസ്റ്റർ. രാജ്‌മോഹൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പയ്യന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ.സിജു സ്കറിയ, പാസ്റ്റർ.സാജൻ മാത്യു എന്നിവർ വിവിധ ഇടങ്ങളിൽ പ്രസംഗിച്ചു.
ബ്രദർ.സോജൻ മീനങ്ങാടി, സിസ്റ്റർ ആശ ടീച്ചർ ബ്രദർ.ബെന്നി ബേബിച്ചൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.8000 ലഘുലേഖകളും സുവിശേഷപ്രതികളും കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തു. ഡിസ്ട്രിക്ട് സൂപ്രണ്ട് റെവ. ഡോ.വി. റ്റി.എബ്രഹാം യാത്രക്ക് ആശംസകൾ അറിയിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.