തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു.
ട്വിറ്ററിലൂടെയാണ് രാജിവിവരം അറിയിച്ചത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററിയെ എതിര്‍ത്ത് ട്വിറ്ററില്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് രാജി. എഐസിസി, കെപിസിസി ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലായിരുന്നു അനില്‍ പ്രവര്‍ത്തിച്ചിരുന്നത്. പദവികള്‍ ഒഴിഞ്ഞതായി അനില്‍ വ്യക്തമാക്കി.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അനിലിന്റെ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനകത്തു തന്നെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കളാണ് അനില്‍ ആന്റണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.