ഭാരതത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന ജനുവരി 26 രാത്രി 8 മുതൽ 11 വരെ

ഭാരതത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥന ജനുവരി 26 രാത്രി 8 മുതൽ 11 വരെ

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റും നോർത്തിന്ത്യാ മിനിസ്ട്രിയും സംയുക്തമായി നേതൃത്വം നല്കുന്ന ‘Pray for Bharath – ഭാരതത്തിനു വേണ്ടി പ്രാർത്ഥിക്കാം’ എന്ന പ്രാർത്ഥന യോഗം ജനുവരി 26 വൈകിട്ട് 8 മുതൽ 11 വരെ നടക്കും. സൂം പ്ലാറ്റ്ഫോമിലാണ് പ്രാർത്ഥന നടക്കുന്നത്.

പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ രാജു കെ.തോമസ് സൂററ്റ് മുഖ്യ പ്രഭാഷണം നടത്തും. സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രുഷ നയിക്കും. സ്വദേശത്തും വിദേശത്തുമുള്ളവർ പ്രാർത്ഥനാ ചങ്ങലയിൽ അണി ചേരും.

ഭാരതത്തിനും സുവിശേഷപ്രവർത്തനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുകയും സമകാലിക സാഹചര്യത്തിൽ പ്രത്യാശയോടെ മുന്നേറുവാൻ ആവശ്യമായ വചന സന്ദേശം പങ്കുവയ്ക്കുകയും ചെയ്യുക എന്നതാണ് യോഗത്തിൻ്റെ പ്രധാന ലക്ഷ്യം. പ്രതിസന്ധി നേരിടുന്ന പ്രവർത്തകരുടെയും പീഡനങ്ങളിലൂടെ കടന്നു പോകുന്ന സഭകളുടെയും ആശ്വാസത്തിനും വിടുതലിനും വേണ്ടി ഇടുവിൽ നില്കുക എന്നതും പ്രധാന ഉദ്ദേശമാണ്.

പ്രയർ ഡിപ്പാർട്ട്മെൻ്റ് വൈസ് ചെയർമാൻ പാസ്റ്റർ വി.ശാമുവേൽ, സെക്രട്ടറി പാസ്റ്റർ മനോജ് വർഗീസ്, ട്രഷറാർ പാസ്റ്റർ കുമാർദാസ്, കമ്മിറ്റിയംഗങ്ങളായ പാസ്റ്റേഴ്സ് കുര്യാക്കോസ് കെ .സി, ക്രിസ്റ്റഫർ.എം. ജെ തുടങ്ങിയവർ നേതൃത്വം നല്കും.

ഈ പ്രാർത്ഥനാ യോഗത്തിൽ എല്ലാവരും പങ്കെടുത്തു ഒന്നിച്ചു പ്രാർത്ഥിക്കാൻ ഉത്സാഹിക്കണമെന്നും ഈ പ്രാർത്ഥനാ വിവരം സഭയിലും കൂട്ടായ്മകളിലും കൂടി അറിയിക്കുവാൻ എല്ലാവരും ഉത്സാഹിക്കണമെന്നും സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Zoom ID:892 7064 9969
Passcode :2023

കൂടുതൽ വിവരങ്ങൾക്ക്
Pr. ജോമോൻ കുരുവിള
+91 6235355453

Pr. മനോജ് വർഗീസ്
+91 9048437210

Pr. ബെന്നി പി. ചാക്കോ
+91 8921683670

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!