ന്യൂയോര്‍ക്ക്: യുഎസില്‍ മൂന്നിടങ്ങളിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് വിദ്യാര്‍ത്ഥികളടക്കം ഒമ്പത്‌പേര്‍ കൊല്ലപ്പെട്ടു.
വടക്കന്‍ കാലിഫോര്‍ണിയ, ലോവ എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. ലോവയിലെ ഡെസ് മോയ്‌നസിലെ യൂത്ത് ഔട്ട്‌റീച്ച് സെന്ററില്‍ ഇന്ത്യന്‍ സമയം 3 മണിയോടെയാണ് സംഭവം. യുവജനങ്ങള്‍ക്കായുള്ള പരിപാടിക്കിടെയായിരുന്നു വെടിവയ്പ്. കൊല്ലപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കലിഫോര്‍ണിയയില്‍ ഹാഫ് മൂണ്‍ ബേയിലെ രണ്ടു ഫാമുകളില്‍ ഉണ്ടായ വെടിവയ്പിലാണ് 7 പേര്‍ കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അയോവയില്‍ വെടിവയ്പ് നടത്തിയ വ്യക്തി തന്നെയാണ് ഇവിടെയും ആക്രമണം നടത്തിയെന്നാണ് നിഗമനം.രണ്ട് ദിവസത്തിനിടെ കലിഫോര്‍ണിയയില്‍ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ് നടത്തിയ ഹ്യു കാന്‍ ട്രാന്‍ (72) സ്വയം വെടിയുതിര്‍ത്തു മരിക്കുകയും ചെയ്തു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.