യഥാർത്ഥ്യം സ്വാതന്ത്ര്യം ക്രിസ്തുവിൽ; പാസ്റ്റർ സി.സി. തോമസ്

യഥാർത്ഥ്യം സ്വാതന്ത്ര്യം ക്രിസ്തുവിൽ; പാസ്റ്റർ സി.സി. തോമസ്

മുളക്കുഴ: ആധുനീക മനുഷ്യൻ പലതിനും അടിമകളായി മാറുന്നു. അക്രമവാസനകളും ലഹരിമരുന്ന് ഉപയോഗവും വർദ്ധിച്ച് മനുഷ്യൻ പലതിനും അടിമകളായി മാറുമ്പോൾ ലോകത്തിന്റെ രക്ഷകനായ ക്രിസ്തുവിന് മാത്രമെ എല്ലാത്തരം അടിമത്വത്തിൽ നിന്നും മനുഷ്യനെ മോചിപ്പിക്കുവാൻ കഴിയൂ എന്ന് പാസ്റ്റർ സി.സി പറഞ്ഞു.

ചർച്ച് ഓഫ് ഗോഡ് തിരുവല്ല സഭാ സ്റ്റേഡിയത്തിൽ ആരംഭിച്ച കേരളാ സ്റ്റേറ്റ് ശതാബ്ദി കൺവൻഷൻ ഉ ദ്ഘാടനം ചെയ്ത് സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ എന്ന ചിന്താവിഷയത്തെ അധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ എല്ലാത്തരം അടിമത്വത്തെയും അ ക്രമത്തേയും അവസാനിക്കുവാൻ കാരണം ക്രിസ്തു സ്നേഹമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റർ വൈ റെജി അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഷിബു തോമസ് അറ്റ്ലാന്റാ പ്രഭാഷണം നടത്തി. സ്റ്റേറ്റ് കൗൺസിൽ സെകട്ടറി പാസ്റ്റർ സജി ജോർജ് സങ്കീർത്തനം വായനയ്ക്ക് നേതൃത്വം കൊടുത്തു. എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ മാത്യു സ്വാഗത പ്രസംഗം നടത്തി.

പാസ്റ്റർമാരായ കെ.എ ഉമ്മൻ, ഫിന്നി ജോസഫ്, സാംകുട്ടി മാത്യു, ജോൺസൻ ദാനിയേൽ, ബ്രദർ ജോസഫ് മറ്റത്തുകാല, വി.പി തോമസ് എന്നിവർ പ്രാർത്ഥനനയ്ക്ക് നേതൃത്വം കൊടുത്തു. നാളെ പകൽ പാസ്റ്റേഴ്സ് കോൺഫറൻസും രാത്രി 5.30 മുതൽ പൊതുയോഗവും ഉണ്ടായിരിക്കും.

പാസ്റ്റർമാരായ ജിനു ബേബി, അനീഷ് ഏലപ്പാറ, ഷിബു ശാമു വേൽ യുഎസ്എ എന്നിവർ പ്രസംഗിക്കും മീഡിയാ കൺവീനർ പാസ്റ്റർ ഷൈജു തോമസ് ഞാറയ്‌ക്കൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!