പെന്തക്കോസ്ത് സഭകള്‍ സമൂഹ ഉന്നമനത്തിനായി പരിശ്രമിക്കുന്നവര്‍

പെന്തക്കോസ്ത് സഭകള്‍ സമൂഹ ഉന്നമനത്തിനായി പരിശ്രമിക്കുന്നവര്‍

മുളക്കുഴ: കേരളത്തിന്റെ നവോത്ഥാനത്തിനും സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി പരിശ്രമിക്കുന്നവാരാണ് പെന്തക്കോസ്ത് സഭകള്‍ എന്ന് ഫിഷറിസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. യാതൊരു വിധ ലാഭേച്ഛയുമില്ലാതെ എക്കാലഘട്ടത്തിലും മാനവ സ്‌നേഹത്തോടെ മുന്നേറുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുളക്കുഴയില്‍ ചര്‍ച്ച് ഓഫ് ഗോഡ് ശതാബ്ദി കണ്‍വന്‍ഷന്റെ ആഘോഷ പരിപാടികള്‍ക്ക് സമാപനം കുറിച്ചു കൊണ്ടുള്ള സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് സഭയുടെ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് റവ. സി.സി തോമസ് അദ്ധ്യക്ഷത വഹിച്ചു.

ശതാബ്ദി കണ്‍വന്‍ഷന്റെ കര്‍മ്മ പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ച മൗണ്ട് സീയോന്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം സഭയുടെ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് റവ.സി. സി തോമസ് നിര്‍വ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിന് സഭയുടെ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിച്ചു. കര്‍ണാടക സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. എം. കുഞ്ഞപ്പി അനുഗ്രഹ പ്രാര്‍ത്ഥന നടത്തി.

സമ്മേളനങ്ങളില്‍ ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ്, ചര്‍ച്ച് ഓഫ് ഗോഡ് അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി എന്നിവര്‍ പ്രസംഗിച്ചു. മാവേലിക്കര എം.പി ശ്രീ കൊടിക്കുന്നില്‍ സുരേഷ്, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ഡിസിസി സെക്രട്ടറി ശ്രീ. എബി കുര്യാക്കോസ്, മുളക്കുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി രമാ മോഹന്‍, ബ്ലോക്ക് മെമ്പര്‍ ശ്രീമതി ബീനാ ചിറമേല്‍, ശ്രീ കെ.പി പ്രദിപ്, പാസ്റ്റര്‍മാരായ എന്‍.പി കൊച്ചുമോന്‍, ചര്‍ച്ച് ഓഫ് ഗോഡ് സഭാ സ്‌റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി, സജി ജോര്‍ജ്, സാംകുട്ടി ചാക്കോ,

ഷിബു.കെ മാത്യു, ഫിന്നി ജോസഫ്, സാംകുട്ടി മാത്യു, പി. സി ചെറിയാന്‍, ജെ.ജോസഫ്, റ്റി.എം മാമ്മച്ചന്‍, കെ.ജി ജോണ്‍, വൈ. ജോസ്, ജെയ്‌സ് പാണ്ടനാട്, കെ. എ ഉമ്മന്‍, റ്റി. എ ജോര്‍ജ്, സഹോദരങ്ങള്‍ ജോണ്‍ മാത്യു, സി. പി വര്‍ഗിസ്, ബ്രദര്‍ അജികുളങ്ങര എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സഭയുടെ സ്‌റ്റേറ്റ് കൗണ്‍സിലും വിശ്വാസ സമൂഹവും സമ്മേളനത്തിന് നേതൃത്വം നല്കി. 2023 ജനുവരി 23 തിങ്കള്‍ മുതല്‍ 29 വരെ തിരുവല്ലായിലുള്ള സഭാ സ്‌റ്റേഡിയത്തിലാണ് ശതാബ്ദി കണ്‍വന്‍ഷന്‍ നടക്കുന്നത് എന്ന് സ്‌റ്റേറ്റ് മീഡിയാ സെക്രട്ടറി പാസ്റ്റര്‍ ഷൈജു തോമസ് ഞാറയ്ക്കല്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!