എനിക്ക് ഈ സമ്പത്തൊന്നും വേണ്ട തിരിച്ചെടുത്തോളൂ

എനിക്ക് ഈ സമ്പത്തൊന്നും വേണ്ട തിരിച്ചെടുത്തോളൂ

പ്രതിഫലം വാങ്ങാതെ ദൈവാലയവും പരിസരവും വൃത്തിയാക്കുന്ന സാധുവായ ആ മനുഷ്യനെ ദൈവം അനുഗ്രഹിച്ചു.

അതോടെകൂടി അയാൾ അങ്ങോട്ട് പോയതെയില്ല.  വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും ദൈവാലയത്തിലെത്തി.  അപ്പോള്‍ പുരോഹിതൻ ചോദിച്ചു:  എന്താണ് താങ്കള്‍ ഇപ്പോള്‍ വന്നത്?  അയാള്‍ പറഞ്ഞു:  “സമ്പത്തുണ്ടെങ്കിലും എനിക്കിപ്പോള്‍ മനഃസമാധാനമില്ല”.

നിങ്ങള്‍ ചോദിക്കുന്നതേ ദൈവത്തിന് നല്‍കാന്‍ കഴിയൂ. ഇത് കേട്ട അയാള്‍ പുരോഹിതനോട് പറഞ്ഞു:  എനിക്കീ  സമ്പത്തൊന്നും  വേണ്ട തിരിച്ചെടുത്തോളൂ. ഞാന്‍ എത്രകാലം വേണമെങ്കിലും ഇവിടെ ജോലി ചെയ്യാം.  എനിക്ക് മറ്റൊന്നും വേണ്ട.  സമാധാനം മാത്രം മതി!

ജോലി, സ്വത്ത്, സമ്പാദ്യം, സ്ഥിരനിക്ഷേപം തുടങ്ങിയവ മാത്രമായി അനുഗ്രഹങ്ങളുടെ പട്ടിക മാറരുത്.   ഉള്ളത് മാത്രമല്ല ഇല്ലാത്തതും  അനുഗ്രഹങ്ങളാണ് മാരകരോഗങ്ങള്‍ ഇല്ലാത്തത് ഒരനുഗ്രഹമാണ്.  ദുരന്തങ്ങള്‍ ഇല്ലാത്തതും, 

നീറുന്ന വേദനകളെ നിരത്തി വെച്ച് മറ്റുള്ളവരുടെ പ്രീതി നേടാത്തതും ജീവിതവിജയം തന്നെയാണ്.   വിശപ്പറിഞ്ഞു ജീവിക്കാന്‍ കഴിയുന്നതും, കയറിക്കിടക്കാന്‍ ഒരിടമുളളതും നന്മയാണ്.  അനുഗ്രഹങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍, ഇല്ലാത്തവ കൂട്ടിച്ചേര്‍ക്കാന്‍ വ്യഗ്രതപ്പെടുന്നതിനിടെ ഉളളവ ഉപയോഗരഹിതമാകുന്നുണ്ട്. 

പ്രാഥമിക ആവശ്യങ്ങളുടെ പട്ടികയില്‍ വേണ്ട ഒന്നാണ് മനഃസമാധാനം. അതുപോലെ,   അറിവും തൊഴിലും പണവും സമ്പാദിക്കുന്നതിനേക്കാള്‍ പരിശീലനം ആവശ്യമുള്ളത് വിവേകവും, പരിജ്ഞാനവും,  സ്നേഹസന്തോഷങ്ങളും നേടുന്ന കാര്യത്തിലാകണം.

പണംകൊണ്ട് സമാധാനവും സമയവും വാങ്ങുവാൻ സാധിക്കില്ലെന്ന് ഓർക്കുക.

-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!