കരുനാഗപ്പള്ളി സംഭവം: ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

കരുനാഗപ്പള്ളി സംഭവം: ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണം: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ

കുമ്പനാട്: കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിൽ അസംബ്ലീസ് ഓഫ് ഗോഡ് വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി ജോളി റെജിയെയും സഭാ ഹാളിൽ കയറി ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഉപദ്രവകാരികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

മുഖം മൂടി ധരിച്ച എട്ടോളം പേരാണ് ആരാധന സ്ഥലത്ത് കയറി ഭീകരമായി ആക്രമിച്ചത്. സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം ക്രൂരമായ പ്രവർത്തികൾ നടത്തുന്നത് ശുഭകരമല്ലെന്നും ഇതിനെതിരെ പ്രതിഷേധിക്കാൻ പെന്തെക്കോസ്തു സമൂഹം സംഘടന വ്യത്യാസം നോക്കാതെ ഒന്നിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ വൈസ് ചെയർമാൻ പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ അദ്ധ്യക്ഷത വഹിച്ചു. ഷാജി മാറാനാഥ പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സജി മത്തായ് കാതേട്ട് , ട്രഷറാർ ഫിന്നി പി. മാത്യു , അച്ചൻകുഞ്ഞ് ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!