കുമളി: അസാംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ സഹോദരന്മാരുടെ ആത്മീയ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാന്‍ രൂപം കൊടുത്ത എ.ജി. എം.ഡി.സി ബിലിവേഴ്‌സ് കാണ്‍സില്‍ കുമളി സെക്ഷനിലും രുപീകരിച്ചു.
കൗണ്‍സില്‍ പ്രസിഡന്റ് എം.എം.ജോര്‍ജ് ചെങ്ങന്നുരിന്റെ അദ്ധ്യക്ഷതയില്‍ അണക്കരയില്‍ കൂടിയ യോഗത്തില്‍ രക്ഷാധികാരി കെ.എസ്, സാംസണ്‍ പത്തനാപുരം, സെക്രട്ടറി ബിനോയി വര്‍ഗ്ഗീസ്, ട്രഷറര്‍ മണ്ണില്‍ കുഞ്ഞുമോന്‍, കമ്മറ്റി അംഗം ജോര്‍ജുകുട്ടി കോതമംഗലം, ജോയി. സി. വര്‍ഗ്ഗീസ്, സണ്ണി ഇലഞ്ഞിമറ്റം, പി.എം. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
സെക്ഷനിലെ വിവിധ സഭകളില്‍ നിന്നായി 15 അംഗ കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു. സണ്ണി ഇലഞ്ഞിമറ്റം രക്ഷാധികാരിയായും ജോയി. സി. വര്‍ഗ്ഗീസ് കണ്‍വിനറായും പ്രവര്‍ത്തിക്കും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.