ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കുമളി സെന്റർ 32-ാമത് കൺവെൻഷൻ ഫെബ്രുവരി 1 ബുധൻ മുതൽ 5 ഞായർ വരെ നടക്കും. സെന്റർ പാസ്റ്റർ എം ഐ കുര്യൻ ഉൽഘാടനം ചെയ്യും.
കൊച്ചറ ബഥേൽ ഗ്രൗണ്ടിലാണ് യോഗങ്ങൾ നടക്കുന്നത്. പാസ്റ്റർമാരായ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ഐ പി സി കേരളസ്റ്റേറ്റ് സെക്രട്ടറി,ജോയി പാറക്കൽ, വർഗീസ് എബ്രഹാം റാന്നി, സാജു ചാത്തന്നൂർ,കെ ജെ തോമസ് കുമളി എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രൂഷ ഹെവൻലി ബീറ്റ്‌സ് കൊട്ടാരക്കര.
വെള്ളിയാഴ്ച നടക്കുന്ന സോദരി സമാജ വാർഷികത്തിൽ സിസ്റ്റർ സൂസൻ റ്റി.സണ്ണി പ്രസംഗിക്കും.ശനിയാഴ്ച്ച,പി വൈ പി എ, സൺഡേ സ്കൂൾ വാർഷിക സമ്മേളനം നടക്കും. ഞായറാഴ്ച നടക്കുന്ന സഭായോഗത്തോടെ കൺവൻഷൻ സമാപിക്കുമെന്ന് സെന്റർ സെക്രട്ടറി പാസ്റ്റർ കെ വി വർഗീസ് അറിയിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.