കരുനാഗപ്പള്ളി: സുവിശേഷ വിരോധികളുടെ ക്രൂരമർദ്ദനത്തിനി രയായ പാസ്റ്റർ റെജി പാപ്പച്ചനെ ക്രൈസ്തവ ചിന്ത എഡിറ്റർ ഷാജി ആലുവിളയും സംഘവും ആശുപത്രിയിൽ സന്ദർശിച്ചു.
കഴിഞ്ഞ ദിവസം ആരാധന കഴിഞ്ഞ ഉടൻ മുഖം മൂടി ധരിച്ച എട്ടംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയാകുകയായിരുന്നുപാസ്റ്ററും ഭാര്യ ജോളമ്മയും.
ശരീരം മുഴുവൻ തല്ലിയും ഇടിച്ചും ക്ഷതമേല്പിച്ചു. ആന്തരികമായ ക്ഷതം ഏറ്റത്തിനാൽ സംസാരിക്കുവാനും ഇരിക്കുവാനും സാധിക്കാതെ വളരെ വിഷമത്തിലാണ് പാസ്റ്റർ റെജി.
വള്ളിക്കാവിലെ മുൻ കശുവണ്ടി ഫാക്ടറിയുടെ ഒഴിഞ്ഞ ഒരു ഹോളിൽ ആണ് മൂന്ന് ആഴ്ചയായി ആരാധന നടന്നുവരുന്നത്. കമ്പനി ഉടമയും ആരാധനയിൽ സംബന്ധിക്കുന്നതിന്റെ വൈരാഗ്യമായിരിക്കാം ഈ ആക്രമണത്തിന്റെ പിന്നിൽ വർഗ്ഗീയ ശക്തികളെ പ്രേരിപ്പിച്ചതെന്ന് നാട്ടുകാർ ഞങ്ങളോട് പറഞ്ഞു.
ഇതിനു മുമ്പും വള്ളിക്കാവ് ഏ. ജി. സഭയ്ക്കെതിരെയും ശുശ്രൂഷകന്മാർക്കെതിരെയും അക്രമങ്ങൾ നടത്തിയിട്ടുണ്ട്. മുൻ ശുശ്രൂഷരായ പാസ്റ്റർ മുകുന്ദനെയും, പാസ്റ്റർ എബി മോനെയും ക്രൂരമായി മർധിച്ചവശരക്കിയിട്ടുണ്ട്.
ഈ ആക്രമണത്തിന്റെ പിന്നിലുള്ളവരെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുന്നു. കരുനാഗപ്പള്ളി ഏ. എസ്. പി., ഓച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ എന്നിവർ സംഭവ സ്ഥലത്ത് നേരിട്ടെത്തി അന്വേഷണം നടത്തി.
ഇതിനോടനുബന്ധിച്ച് 18 (ബുധൻ) ന് വൈകിട്ട് 4 മണിക്ക് വള്ളിക്കാവ് ജംഗ്ഷനിൽ ഒരു പ്രാർത്ഥനാസംഘമം നടത്തുവാൻ സെക്ഷൻ പ്രസ്‌ബിറ്റർ പാസ്റ്റർ അലക്സാണ്ടർ സാമുവലും, മുൻ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ റ്റി. വി. പൗലോസും, പാസ്റ്റർ കെന്നഡി പോളും സെക്ഷൻ കമ്മറ്റിയും ചേർന്ന് തീരുമാനിച്ചിരിക്കുകയാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.