18-ാമത് ഐ.പി.സി ഒക്കലഹോമ ഫാമിലി കോണ്‍ഫ്രന്‍സ് 10 വിവാഹങ്ങള്‍ നടത്തി

18-ാമത് ഐ.പി.സി ഒക്കലഹോമ ഫാമിലി കോണ്‍ഫ്രന്‍സ് 10 വിവാഹങ്ങള്‍ നടത്തി

2022-ൽ ഒക്കലഹോമ ഐ.പി.സി ഫാമിലി കോൺഫ്രൻസ് പാവപ്പെട്ട 10 പെൺകുട്ടികളുടെ വിവാഹത്തിന് സഹായഹസ്തം നീട്ടി. ചെലവുകൾ വെട്ടിച്ചു രുക്കിയാണ് സംഘാടകർ വിവാഹ സഹായത്തിന് പണം കണ്ടെത്തിയത്. 10 പേരുടേയും വിവാഹം മംഗളമായി നടന്നു.

ക്രൈസ്തവചിന്ത അപേക്ഷകൾ ക്ഷണിക്കുകയും അതിൽ നിന്നും അർഹതയുള്ളവരെ കണ്ടെത്താൻ അവരുടെ വീടുകളിൽ നേരിട്ടെത്തുകയും ചെയ്തു. വിവാഹ നിശ്ചയം കഴിഞ്ഞ ഉടനെ 75000 രൂപ വീതം ഇ-ബാങ്കിംഗ് വഴി നൽകി. ബാക്കി തുക 25000 19 – ന് വ്യാഴാഴ്ച കുമ്പനാട് ഐ.പി.സി എലീം ഹാളിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന മീറ്റിംഗിൽ വച്ച് നൽകും.

നവ വധൂ വരന്മാരെയും വേണ്ടപ്പെട്ടവരെയും ഈ കൂട്ടായ്മയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായവും അന്നേ ദിവസം വിതരണം ചെയ്യുന്നതാണ്.

പാസ്റ്റർ പി.സി. ജേക്കബ് (നാഷണൽ കൺവീനർ), ജോർജ് തോമസ് (സെക്രട്ടറി), തോമസ് വർഗീസ് സി.പി. ഏ (ട്രഷറാർ ), ജസ്റ്റിൻ ഫിലിപ്പ് (യൂത്ത് കോർഡിനേറ്റർ ), ഗ്രേസ് ശാമുവൽ (ലേഡീസ് കോ-ഓർഡിനേറ്റർ) എന്നിവരായിരുന്നു നാഷണൽ ഭാരവാഹികൾ.

ഇരവിപുരം (കൊല്ലം), മംഗലപുരം (തിരുവനന്തപുരം), വെട്ടിയാർ (ആലപ്പുഴ), കൊച്ചറ (ഇടുക്കി), പുഞ്ചവയൽ (കോട്ടയം), വെച്ചൂച്ചിറ (പത്തനംതിട്ട ), കുറ്റിച്ചൽ (തിരുവനന്തപുരം), ഉല്ലാസ് നഗർ (മുംബൈ, പുളിക്കൽക്കവല (കോട്ടയം), അർത്തുങ്കൽ (ആലപ്പുഴ) എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് വിവാഹത്തിനായി ഒരു ലക്ഷം വീതം നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!