രാജകുമാരി: പൂപ്പാറക്ക് സമീപം ആനയിറങ്കലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബൈക്ക് യാത്രികര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പാഞ്ഞടുത്ത കാട്ടാനയ്ക്കു മുന്നില്‍ നിന്നും യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പുലര്‍ച്ചെ 6.30 നായിരുന്നു സംഭവം. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ വളവ് തിരിഞ്ഞ് വന്ന വാഹനം കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ഇതോടെ ബൈക്ക് മറിഞ്ഞ് ഇവര്‍ വീണു. ആന ഇവര്‍ക്കടുത്തേക്ക് പാഞ്ഞടുത്തെങ്കിലും യുവാക്കള്‍ പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു.
സമീപത്തുണ്ടായിരുന്ന ആളുകള്‍ ബഹളമുണ്ടാക്കിയതോടെ ആന കൂടുതല്‍ ആക്രമണത്തിനു മുതിരാതെ പിന്തിരിയുകയായിരുന്നു. ആനയിറങ്കല്‍ മേഖലയില്‍ നിരവധി പേരെ കൊലപ്പെടുത്തിയ മൊട്ട വാലന്‍ എന്ന ആനയുടെ മുന്നില്‍ നിന്നാണ് ബൈക്ക് യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടത്.
പൂപ്പാറ-ബോഡിമെട്ട് റൂട്ടില്‍ ഇറച്ചിപ്പാറയ്ക്കു സമീപം ആറ് കാട്ടാനകളടങ്ങുന്ന കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതും പ്രദേശവാസികള്‍ക്ക് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കുട്ടിയാനകള്‍ ഉള്‍പ്പെടെയുള്ള കൂട്ടമാണ് ഇന്നു പുലര്‍ച്ചെ മുതല്‍ ഏലത്തോട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.