കുമ്പനാട് കണ്‍വെന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ

കുമ്പനാട് കണ്‍വെന്‍ഷന്‍ ജനുവരി 15 മുതല്‍ 22 വരെ

രാജു പൊന്നോലിൽ
(പബ്ളിസിറ്റി കൺവീനർ ഓൺലൈൻ മീഡിയ)

കുമ്പനാട്: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 15-22 വരെ കുമ്പനാട് ഹെബ്രോന്‍ പുരത്ത് നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ വില്‍സന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ സാം ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2021ല്‍ ഓണ്‍ലൈനായും 2022 ല്‍ പരിമിതമായ അംഗങ്ങളെ ഉള്‍പ്പെടുത്തി ഹെബ്രോന്‍പുരത്തും കണ്‍വന്‍ഷന്‍ നടന്നിരുന്നു. രണ്ട് വര്‍ഷത്തിനുശേഷം നടക്കുന്ന ഈ സംഗമത്തില്‍ കൂടുതല്‍ ജനപങ്കാളിത്തം സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

ദിവസവും രാവിലെ 5.30ന് പ്രഭാതധ്യാനം, എട്ടിന് ബൈബിള്‍ ക്ലാസ്, രാവിലെ 10 ന് പൊതുയോഗം, 1.30 ന് മിഷണറി സമ്മേളനം എന്നിവയുണ്ടാകും. വൈകിട്ട് 5.30 ന് സുവിശേഷ സമ്മേളനം. 22 ന് 8 ന്. പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഭക്തിനിര്‍ഭരമായ തിരുവത്താഴ ശുശ്രൂഷയായിരുന്നു കണ്‍വന്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത. കോവിഡ്പശ്ചാത്തലത്തില്‍ ഇത്തവണ തിരുവത്താഴ ശുശ്രൂഷ ഉണ്ടായിരിക്കുകയില്ലെന്ന് അറിയുന്നു.

ഇന്ത്യയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും കൂടാതെ യു.എസ്.എ, യു.കെ, ഓസ്‌ട്രേലിയ, കാനഡ, ശ്രീലങ്ക, ബൂട്ടാന്‍, ബര്‍മ്മ, നേപ്പാള്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാസ്റ്റര്‍മാരും വിശ്വാസികളും പങ്കെടുക്കും.

പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍, ജോര്‍ജ്ജ് ദാനിയേല്‍ (പ്രയര്‍), പാസ്റ്റര്‍ പി.എ. ജോര്‍ജ്ജ്, ഫിന്നി ചെറിയാന്‍, ജോസ് ശാമുവേല്‍ (റിസപ്ക്ഷന്‍), പാസ്റ്റര്‍ ബേബി കടമ്പനാട്, എന്‍.സി. ബാബു (അക്കോമഡേഷന്‍), ലെഫ്. കേണല്‍ വി.ഐ. ലൂക്ക്, പാസ്റ്റര്‍ റെജി ഓതറ (വിജിലന്‍സ്), പാസ്റ്റര്‍ വല്‍സന്‍ ഏബ്രഹാം, പാസ്റ്റര്‍ റോയി പൂവക്കാല, കുര്യന്‍ ജോസഫ് (മ്യൂസിക്), പാസ്റ്റര്‍ കെ. കോശി, രാജന്‍ ആര്യപ്പള്ളില്‍ (രജിസ്‌ട്രേഷന്‍), സണ്ണി മുളമൂട്ടില്‍, അഡ്വ. ജോണ്‍സന്‍ കെ. ശാമുവേല്‍, പി.പി. ജോണ്‍, എബി പെരുംപെട്ടി (പന്തല്‍, ലൈറ്റ് & സൗണ്ട്), പാസ്റ്റര്‍ ഡോണ്‍ കുരുവിള, രാജന്‍ ആര്യപ്പള്ളില്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), സജി പോള്‍, പാസ്റ്റര്‍മാരായ ജേക്കബ് ജോര്‍ജ്ജ്, ടൈറ്റസ് ഈപ്പന്‍, ജെയിംസ് ചാക്കോ (ഫുഡ്) എന്നിവര്‍ വിവിധ സബ്കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!