ന്യൂയോര്‍ക്ക്: 38-ാമത് പി.സി.എന്‍.എ.കെ. സമ്മേളനത്തിന്റെ പ്രത്യേക മീറ്റിംഗും, ആരാധനാ സന്ധ്യയും, റെജിസ്‌ട്രേഷന്‍ കിക്ക് ഓഫും 2023 ജനുവരി 08 ഞായറാഴ്ച വൈകിട്ട് 6ന് Cornerstone Church, 343 Jerusalem Ave, Hicksville, NY 11801 ചര്‍ച്ചില്‍ നടക്കും.
2023 ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ പെന്‍സില്‍വേനിയയിലെ ലങ്കാസ്റ്റര്‍ കൗണ്ടിയിലാണ് 38-ാമത് പി.സി.എന്‍.എ.കെ നടക്കുന്നത്. ന്യൂയോര്‍ക്കിലെ പെന്തക്കോസ്തല്‍ സഭകളിലെ ക്വയര്‍ ആരാധനാ സന്ധ്യയില്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. അറിയപ്പെട്ട കണ്‍വന്‍ഷന്‍ പ്രാസംഗീകനായ പാസ്റ്റര്‍ സാബു വര്‍ഗീസ് പ്രസംഗിക്കും.

പി.സി.എന്‍.എ.കെ 2023 ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ റോബി മാത്യു (കണ്‍വീനര്‍), സാമുവേല്‍ യോഹന്നാന്‍ (സെക്രട്ടറി), വില്‍സന്‍ തരകന്‍ (ട്രഷറര്‍), ഫിന്നി ഫിലിപ്പ് (യൂത്ത് കോര്‍ഡിനേറ്റര്‍), സോഫി വര്‍ഗീസ് (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരോടൊപ്പം ദേശീയ പ്രതിനിധി പാസ്റ്റര്‍ ബെഞ്ചമിന്‍ പി. തോമസ് എന്നിവര്‍ മീറ്റിംഗിന് നേതൃത്വം നല്‍കും.
വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.