പാസ്റ്റർമാരുടെ മക്കൾക്ക്‌ വേണ്ടിയൊരു ത്രിദിന ക്യാമ്പ് മുട്ടുമണിൽ

പാസ്റ്റർമാരുടെ മക്കൾക്ക്‌ വേണ്ടിയൊരു ത്രിദിന ക്യാമ്പ് മുട്ടുമണിൽ

പുനലൂർ : വേനലവധിക്കാലത്ത് കൂട്ടായ്മയുടെയും ഉണർവ്വിന്റെയും ഏകസ്വരമാകാൻ പാസ്റ്റർമാരുടെ മക്കൾക്കായി ഒരു ക്യാമ്പ് ഒരുങ്ങുന്നു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അടുത്തയിടെ രൂപം കൊടുത്ത മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെലോഷിപ്പ് (MCF)എന്ന വിഭാഗം ആണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ദൈവദാസന്മാരുടെ മക്കളുടെ പ്രോത്സാഹനത്തിനും വളർച്ചയ്ക്കും നിലകൊണ്ട്, സൗഹൃദത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും , പ്രാർത്ഥനയിലൂടെയും, പക്വതയും കഴിവുമുള്ള തലമുറകളാക്കി, നിത്യതയ്ക്കായി അവരെ സജ്ജരാക്കുകയും ചെയ്യുക എന്നതാണ് MCF ന്റെ ദൗത്യം.

2023 ഏപ്രിൽ മാസം 24,25,26 തീയതികളിൽ കുബനാടിന് അടുത്ത് മുട്ടുമൺ ICPF ക്യാമ്പ് സെന്ററിൽ വച്ചു നടത്തപ്പെടുന്ന MCF ന്റെ ഈ പ്രഥമ ക്യാമ്പിൽ പാസ്റ്റർമാരുടെ മക്കൾക്ക് വിശേഷാൽ പ്രയോജനകരമാകുന്ന വിവിധ പരിപാടികളാണ് ഒരുക്കികൊണ്ടിരിക്കുന്നത്.അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിൽ ഇപ്പോൾ ശുശ്രൂഷിക്കുന്ന/ മുമ്പ് ശുശ്രൂഷിച്ചിട്ടുള്ള ദൈവദാസന്മാരുടെ മക്കൾ, 13 വയസ്സ് മുതൽ ഏത് പ്രായക്കാർക്കം ഈ ക്യാമ്പിൽ സംബന്ധിക്കാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കയും രജിസ്ട്രേഷന് വേണ്ടിയും പാസ്റ്റർ സാംകുട്ടി ജോൺ (+91-7907338935), ഹെഫ്സൺ ജോൺ (91-9740194671) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!