ബ്രിട്ടനില്‍ നിന്ന് അപൂര്‍വ്വമായൊരു പ്രണയകഥ പങ്കുവച്ചിരിക്കുകയാണ് ബി.ബി.സി. കഥയിലെ നായിക നായകന്മാര്‍ ഒരു കന്യാസ്ത്രീയും വികാരിയച്ഛനുമാണ്.
ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സിസ്റ്റര്‍ മേരി എലിസബത്ത് ഫാദര്‍ റോബര്‍ട്ട് എന്നിവരാണ് ഈ പ്രണയകഥയിലെ നായികാ നായകന്മാര്‍. തീര്‍ത്തും അപ്രതീക്ഷിതമായി ആരംഭിച്ച പ്രണയമാണ് ഇരുവരുടേയും വിവാഹത്തില്‍ കലാശിച്ചത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും ബ്രഹ്മചര്യവ്രതം അവസാനിപ്പിച്ച് വിവാഹജീവിതം ആരംഭിക്കുകയായിരുന്നു.
ലിസ ടിഗ്ലര്‍ എന്ന മേരി എലിസബത്ത് തന്റെ 19-ാം വയസ്സ് മുതല്‍ കന്യാസ്ത്രീയായി ജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. കാര്‍മ്മലൈറ്റ് റോമന്‍ കത്തോലിക്കാ വിഭാഗത്തിലെ അംഗമായിരുന്നു ഇവര്‍. ലങ്കാഷെയറിലെ പ്രെസ്റ്റണിലെ ഒരു കോണ്‍വെന്റിലാണ് ഇവര്‍ സേവനം അനുഷ്ടിച്ചിരുന്നത്. ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള ഒരു കര്‍മ്മലീത്ത സന്യാസിയാണ് റോബര്‍ട്ട് . 2015ലാണ് ഇവരുടെ പ്രണയബന്ധം ആരംഭിക്കുന്നത്. കോണ്‍വെന്റില്‍ വച്ചായിരുന്നു ഇവര്‍ ആദ്യമായി കണ്ടുമുട്ടുന്നത്.
കോണ്‍വെന്റില്‍ ഉണ്ടായിരുന്ന ഒരു ദിവസം റോബര്‍ട്ട് ഭക്ഷണം കഴിച്ചോ എന്ന് അന്വേഷിക്കാന്‍ ചെന്നതായിരുന്നു സിസ്റ്റര്‍ മേരി എലിസബത്ത്. ആദ്യ കാഴ്ച്ചയില്‍ത്തന്നെ ഇരുവരും അടുത്തു. അന്ന് തങ്ങളുടെ തോളുകള്‍ തമ്മില്‍ ഉരസിയെന്നും എന്തോ ഒരടുപ്പം ഫാദറുമായി തനിക്ക് തോന്നിയെന്നും സിസ്റ്റര്‍ ബി.ബി.സിയോട് പറഞ്ഞു. എന്നാല്‍ ഫാദറിനും അങ്ങിനെ തോന്നിയോ എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നവര്‍ പറയുന്നു. ഒരാഴ്‌ചയ്‌ക്ക് ശേഷം, റോബര്‍ട്ട് എലിസബത്തിന് ഒരു കത്ത് അയച്ചു. വൈദിക ജീവിതം ഉപേക്ഷിച്ച് വിവാഹം കഴിക്കുമോ എന്നായിരുന്നു ചോദ്യം.
ആ സമയം തങ്ങള്‍ക്ക് പരസ്പരം വളരെ കുറച്ച് മാത്രമേ അറിയാമായിരുന്നുള്ളൂ എന്ന് ഇരുവരും പറയുന്നു. റോബര്‍ട്ട് പ്രണയം പറഞ്ഞപ്പോള്‍ താന്‍ ഒരല്‍പം ഞെട്ടലിലായിരുന്നു എന്നും മേരി എലിസബത്ത് പറഞ്ഞു. ‘തലയില്‍ ശിരോവസ്ത്രം ധരിച്ചിരുന്നതിനാല്‍, അദ്ദേഹം തന്റെ തലമുടിയുടെ നിറം പോലും കണ്ടിരുന്നില്ല. പരസ്പരം ഒന്നും അറിഞ്ഞിരുന്നില്ല. യഥാര്‍ഥ പേര് പോലും അദ്ദേഹത്തിനറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ ചില പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ട് എന്നല്ലാതെ തനിക്കും ഫാദറിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു’-മേരി എലിസബത്ത് പറഞ്ഞു.
തുടര്‍ന്ന് ഇരുവരും പുരോഹിത ജീവിതം വിട്ടിറങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചു. അതില്‍ പലരുടേയും ജീവിതം തങ്ങളുടേതിന് സമാനമായിരുന്നു എന്ന് അവര്‍ കണ്ടെത്തി. അവസാനം നീണ്ട ഏഴ് വര്‍ഷത്തിനുശേഷമാണ് ഇരുവര്‍ക്കും വിവാഹിതരാകാനുള്ള അന്തിമ തീരുമാനം എടുക്കാനായത്.
നിലവില്‍ ഈ ദമ്ബതികള്‍ നോര്‍ത്ത് യോര്‍ക്ക്ഷെയറിലെ ഹട്ടണ്‍ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടില്‍ താമസിക്കുകയാണ്. ലിസ ഒരു ആശുപത്രിയില്‍ ജോലി കണ്ടെത്തി. റോബര്‍ട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ ചേരുകയും പ്രാദേശിക പള്ളിയുടെ വികാരി ആവുകയും ചെയ്തു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.