എ.ജി.മലയാളം പ്രയർ ഡിപ്പാർട്ട്മെൻ്റ്  72 മണിക്കൂർ തുടർമാന പ്രാർത്ഥന ഇന്നു വൈകിട്ട് 8 മണിക്ക് സമാപിക്കും

എ.ജി.മലയാളം പ്രയർ ഡിപ്പാർട്ട്മെൻ്റ് 72 മണിക്കൂർ തുടർമാന പ്രാർത്ഥന ഇന്നു വൈകിട്ട് 8 മണിക്ക് സമാപിക്കും

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻറ്
നേതൃത്വം നല്കി ആരംഭിച്ച 72 മണിക്കൂർ തുടർമാന പ്രാർത്ഥന ഇന്നു വൈകിട്ട് 8 മണിക്കു സമാപിക്കും.

വൈകിട്ട് 6 മുതൽ 8 വരെ പ്രത്യേക പൊതുയോഗം നടക്കും.സഭാ ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ പി.കെ.ജോസ് മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ ബ്ലസൺ കെ.തോമസ് (യു.കെ) സംഗീത ശുശ്രുഷ നയിക്കും.

വർഷാരംഭ ദിനങ്ങൾ പ്രാർത്ഥനയിൽ ഉറ്റിരിക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓൺലൈൻ പ്രാർത്ഥനയ്ക്ക് ലോകമെമ്പാടു നിന്നും വൻ പിന്തുണയാണ് ലഭിച്ചത്. ലോക ഉണർവ്, പീഢനത്തിലൂടെ കടന്നു പോകുന്ന സഭകൾക്കു വേണ്ടി ഇടുവിൽ നില്കുക തുടങ്ങിയ നിരവധി വിഷയങ്ങൾ തുടർ മാന പ്രാർത്ഥനയുടെ പ്രധാന വിഷയങ്ങളായിരുന്നു.

ഓരോ മണിക്കൂർ വീതമുള്ള സ്ലോട്ടുകൾ വിവിധ സഭകൾ, സെക്ഷനുകൾ, ഡിപ്പാർട്ട്മെൻറുകൾ തുടങ്ങി ലോകരാജ്യങ്ങളുടെ വിവിധയിടങ്ങളിൽ നിന്നും നേതൃത്വം നല്കി. പൂർണമായും മൂന്നു ദിവസവും ഉപവാസത്തോടു പ്രാർത്ഥനയിൽ സംബന്ധിച്ചവരുമുണ്ട്.

പുതിയ വർഷം പുതിയൊരു ഉണർവോടു ആരംഭിക്കുവാൻ കഴിഞ്ഞു എന്നതാണ് ഈ ത്രിദിന തുടർമാന പ്രാർത്ഥനയുടെ പ്രത്യേകത.
വൈകിട്ട് 6 മണി മുതൽ നടക്കുന്ന സമാപന യോഗത്തിൽ എല്ലാവരും പങ്കെടുക്കണമെന്നു പ്രയർ ഡിപ്പാർട്ട്മെൻ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!