ഉപഭോക്താവ് സഞ്ചരിക്കുന്ന വാഹനം അപകടത്തിലായാല്‍ അടിയന്തിര സേവന നമ്ബറിലേയ്ക്ക് അറിയിപ്പ് എത്തിക്കുന്ന സൗകര്യമാണ് ഐഫോണ്‍ 14നിലെ ഫീച്ചറായ ക്രാഷ് ഡിറ്റക്ഷന്‍.
അപകടം സംഭവിക്കുമ്ബോള്‍ ഐഫോണ്‍ 14 കയ്യിലുണ്ടെങ്കില്‍ അതില്‍ ഒരു അലേര്‍ട്ട് പ്രത്യക്ഷപ്പെടും. ഈ അലേര്‍ട്ട് നിങ്ങള്‍ പിന്‍വലിക്കാത്ത പക്ഷം ഫോണില്‍ നിന്നും അടിയന്തിര സേവന നമ്ബറിലേക്ക് ഫോണ്‍കോള്‍ ചെയ്യപ്പെടും. ഈ കോളില്‍ നിങ്ങള്‍ അപകടത്തിലാണ് എന്നറിയിച്ചു കൊണ്ടുള്ള ഒരു ശബ്ദ സന്ദേശമാണ് ഉണ്ടാവുക. നിങ്ങളുടെ ലൊക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ഉണ്ടാവും.
എന്നാല്‍ ഈ സംവിധാനത്തിന് ചില പ്രശ്‌നങ്ങളുമുണ്ട്. അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ റോളര്‍ കോസ്റ്ററില്‍ സഞ്ചരിക്കുമ്ബോള്‍ തെറ്റായ അലേര്‍ട്ട് പുറപ്പെടുന്നതായി നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ട്. മുന്‍പ് സിന്‍സിനാറ്റിസ് കിങ്‌സ് ഐലന്റ് അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റോളര്‍ കോസ്റ്ററില്‍ സഞ്ചരിച്ച ഒരു ഐഫോണ്‍ 14 ഉപഭോക്താവിന്റെ ഫോണില്‍ നിന്ന് 911 ലേക്ക് കോളുകള്‍ പോയിരുന്നു.
റോളര്‍ കോസ്റ്റളില്‍ ആളുകള്‍ അലറിവിളിക്കുന്നതിന്റെയും മറ്റും ശബ്ദം പശ്ചാത്തലത്തില്‍ കേള്‍ക്കാമായിരുന്നു. ഇക്കാരണം കൊണ്ടു തന്നെ ഐഫോണ്‍ 14 ല്‍ നിന്നും അടിയന്തര സേവനങ്ങളിലേയ്ക്ക് തെറ്റായി കോളുകള്‍ പോവാന്‍ സാധ്യതയുമുണ്ട്. അല്ലാത്തപക്ഷം അപകടത്തിലാകുന്നയാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ വളരെ പ്രയോജനകരമാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.