കൊച്ചി: ഐ.പി.സി എറണാകുളം സെൻ്റർ സീനിയർ ശുശ്രൂഷകനും തോപ്പുംപടി ഐ.പി.സി സഭാ സ്ഥാപകനുമായ പാസ്റ്റർ എൻ.റ്റി. തോമസ് (92) മാമംഗലം എബനേസർ ഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
കല്ലിശ്ശേരി നൈപള്ളിഉഴത്തിൽ കുടുംബാംഗമായ പാസ്റ്റർ എൻ.റ്റി.തോമസ് ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ശേഷം ദീർഘ വർഷങ്ങൾ കൊച്ചിയുടെ വിവിധയിടങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തിയിരുന്നു.
ഭാര്യ പൗളി തോമസ് ഞാറയ്ക്കൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്.
മക്കൾ. പരേതയായ ലിസി ഡേവിഡ് ,ഷേർളി ജെയിംസ്, ലൗലി ഫിന്നി, സാം തോമസ്, പാസ്റ്റർ ബെന്നി തോമസ് (ഉത്തരേന്ത്യൻ മിഷനറി).
മരുമക്കൾ. ഡേവിഡ് താരു, ജെയിംസ് മാത്യൂ, ഫിന്നി ജോർജ്, സോഫിയ, ഫേബ.
വാർത്ത: പാസ്റ്റർ ബെന്നി ജോസഫ്
ക്രൈസ്തവ ചിന്ത എറണാകുളം കോ- ഓർഡിനേറ്റർ























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.