കാൻസർ – ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണവും സെമിനാറും; റവ. സണ്ണി താഴാംപള്ളവും ഡോ. ജോളി ജോസഫും പ്രസംഗിക്കും

കാൻസർ – ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണവും സെമിനാറും; റവ. സണ്ണി താഴാംപള്ളവും ഡോ. ജോളി ജോസഫും പ്രസംഗിക്കും

ജനുവരി 11 ന് വൈകിട്ട് ഏഴ് മണിക്ക് കാൻസർ രോഗികളും ഡയാലിസിസ് ചെയ്യുന്നവരും ഒത്തുകൂടുന്നു. സൂമിലായിരിക്കും ഈ ഒത്തുചേരൽ. റവ.സണ്ണി താഴാം പള്ളവും അദ്ദേഹത്തിന്റെ സഹധർമ്മിണി ഡോ. ജോളി ജോസഫും ചേർന്ന് നേതൃത്വം നൽകുന്ന ബെദെസ്ഥ മിനിസ്ട്രിയാണ് നിർദ്ധനരായ ഈ രോഗികളെ സഹായിക്കുന്നത്.

ജനുവരി 11 ന് നടക്കുന്ന സമ്മേളനത്തിൽ ഇവർ പ്രസംഗിക്കും. ക്രൈസ്തവചിന്ത ചാരിറ്റി വിഭാഗത്തിന്റെ കൈവശമുള്ള അപേക്ഷകരിലെ നൂറോളം പേരെയാണ് അന്ന് സഹായിക്കുക. ചികിത്സ ചെയ്ത് ഭൂമിയും വീടും നഷ്ടപ്പെട്ടവരും സഹായം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നു. അവരുടെ സാക്ഷ്യങ്ങളും കേൾക്കാവുന്നതാണ്.

ഡയാലിസിസ് ചെയ്യുന്ന 42 രോഗികൾക്ക് മാസം തോറും 3000 രൂപാ വീതം നൽകിക്കൊണ്ട് 2021 മെയ്ലാണ് ഈ സ്കീം തുടങ്ങിയത്. ഇതിനോടകം 12 പേർ നിത്യതയിലേക്ക് ചേർക്കപ്പെട്ടു. ദൈവമക്കളുടെ ഒരു വാട്ട്സാപ്പ് ഗ്രൂപ്പാണ് ഈ പദ്ധതി ആരംഭിച്ചത്. ഗ്രൂപ്പിൽ വരുന്ന തുകയുടെ തോതനുസരിച്ച് സഹായിച്ച് വരുന്നു.

എന്നാൽ ബെദെസ്ഥ മിനിസ്ട്രിയുടെ സഹായം ഈ വാട്ട്സാപ്പ് ഗ്രൂപ്പിൽപ്പെടുന്നതല്ല. അവർ ക്യാൻസർ രോഗികൾക്കും ഡയാലിസിസ് ചെയ്യുന്നവർക്കുമുള്ള ഒറ്റത്തവണ സഹായമാണ് നൽകുന്നത്. ഇതിന് മുമ്പും ഇതുപോലെ സഹായിച്ചിട്ടുണ്ട്.

ഐ.പി .സി ജനറൽ കൗൺസിൽ അംഗവും കാഞ്ഞിരപ്പള്ളി സെന്റർ പാസ്റ്ററുമായ വർഗീസ് മത്തായി മീറ്റിംഗിൽ അദ്ധ്യക്ഷതവഹിക്കും. ക്രൈസ്തവചിന്തയുടെ ചാരിറ്റി പ്രവർത്തനങ്ങളെപ്പറ്റി ചീഫ് എഡിറ്റർ കെ.എൻ . റസ്സൽ വിദശീകരിക്കും. ഓവർസീസ് എഡിറ്റർ വർഗ്ഗീസ് ചാക്കോ ഷാർജ, ഡൽഹി ഗ്രെയ്റ്റർ നോയിഡ ഹാർവസ്റ്റ് മിഷൻ കോളജ് ആന്റ് ചർച്ചസ് പ്രസിഡന്റ് റവ. ബാബു ജോൺ എന്നിവർ ആശംസ സന്ദേശം നൽകും.

എഡിറ്റർമാരായ അനീഷ് എം ഐപ്പ്, ഷാജി ആലുവിള എന്നിവർ നേതൃത്വം നൽകും. സുൽത്താൻ ബത്തേരി ഏ.ജി ചർച്ച് ഗായകസംഘം ഗാനശുശ്രൂഷ നിർവ്വഹിക്കും.

വിശദവിവരങ്ങൾക്ക് : 94465 71642

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!