ന്യൂഡല്‍ഹി: ബാങ്കോക്ക് – കൊല്‍ക്കത്ത വിമാനത്തില്‍ ഇന്ത്യന്‍ യാത്രക്കാര്‍ തമ്മില്‍ കയ്യാങ്കളി.
ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്‌മൈല്‍ വിമാനത്തിലാണ് ഇന്നലെ യാത്രക്കാര്‍ തമ്മില്‍
ഏറ്റുമുട്ടിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
ടേക്ക് ഓഫിന് മുന്‍പായി യാത്രക്കാരോട് അവരവരുടെ സീറ്റുകളില്‍ ഇരിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് നടുവേദനയുണ്ടെന്ന് പറഞ്ഞ് ഒരു യാത്രക്കാരന്‍ തന്റെ സീറ്റില്‍ ഇരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് മറ്റൊരു യാത്രക്കാരന്‍ ഇത് ചോദ്യം ചെയ്തു. എന്നാല്‍ ക്രൂ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും അയാള്‍ സീറ്റില്‍ ഇരിക്കാന്‍ തയ്യാറയില്ല.
തുടര്‍ന്ന് മറ്റുയാത്രക്കാരും രംഗത്തുവന്നതോടെ പ്രശ്‌നം കയ്യാങ്കളിയിലെത്തി. വിമാനത്തിലെ മറ്റ് യാത്രക്കാര്‍ ഇയാളെ മര്‍ദിക്കുന്ന് വീഡിയോയില്‍ കാണാം. വിമാനത്തിലെ ജീവനക്കാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അടിയേല്‍ക്കുന്നതിനിടെ യാത്രക്കാരന്‍ സ്വയം പ്രതിരോധിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ഡിജിസിഎ
അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.