എറണാകുളം ബസിലിക്ക സംഘര്‍ഷം;  സകല അതിര്‍വരമ്പുകളും ലംഘിച്ചുവെന്ന് സിറോ മലബാര്‍ സഭ

എറണാകുളം ബസിലിക്ക സംഘര്‍ഷം; സകല അതിര്‍വരമ്പുകളും ലംഘിച്ചുവെന്ന് സിറോ മലബാര്‍ സഭ

കുര്‍ബാനയെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടിയുണ്ടാകുമെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനമെന്നും കര്‍ദിനാള്‍. ഏകീകൃത കുര്‍ബാനയ്ക്കെതിരായ സമരങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും കര്‍ദിനാള്‍ ആലഞ്ചേരി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ക്രിസ്തുമസ് തലേന്നാള്‍ എറണാകുളം സെന്‍റ്മേരീസ് ബസലിക്കയിലുണ്ടായ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിലാണ് സംഭവത്തെ ശക്തമായി അപലപിച്ച്‌ സിറോ മലബാര്‍ സഭ പ്രസ്താവനയിറക്കിയത്.

കഴിഞ്ഞ 23-24 തീയതികളില്‍ സെന്റ് മേരിസ് ബസിലിക്കയില്‍ നടന്ന പ്രതിഷേധങ്ങളില്‍ സീറോമലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റര്‍ ആര്‍ച്ച്‌ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും തങ്ങളുടെ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നതായി പ്രസ്താവനയില്‍ പറയുന്നു.

ദേവാലയ വിശുദ്ധിയുടെയും സഭാപരമായ അച്ചടക്കത്തിന്റെയും സകല അതിര്‍വരമ്ബുകളും ലംഘിച്ച സംഭവങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയത്തിനകത്ത് നടന്നത്. ഒരു സമരമാര്‍ഗ്ഗമായി കുര്‍ബ്ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. കുര്‍ബ്ബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കുമെതിരെ സഭാപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സീറോമലബാര്‍ സഭാ മെത്രാന്‍ സിനഡിന്‍്റെ തീരുമാനപ്രകാരം, നിശ്ചയിക്കപ്പെട്ട ഏകീകൃത കുര്‍ബാനയര്‍പ്പണരീതിയ്ക്കെതിരായും അതിനോടുള്ള പ്രതിഷേധമായും ഏതാനും വൈദികരും അല്മായരും ചേര്‍ന്നു നടത്തിയ നീതികരിക്കാനാവാത്ത സംഭവങ്ങളില്‍ സീറോമലബാര്‍ സഭ ഒന്നാകെ അതീവ ദുഃഖത്തിലാണ്.അതിനാല്‍ ഏകീകൃത കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട സമരമാര്‍ഗ്ഗങ്ങളില്‍ നിന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും സിറോമലബാര്‍ സഭ നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!