പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടസ്കൂൾ നവംബർ 27 ന് നടന്ന പരീക്ഷയുടെ ഫലപ്രഖ്യാപനം നടന്നു.
ജൂനിയർ വിഭാഗത്തിൽ തിരുവല്ല സെക്ഷനിലെ ട്രെഫീന ആൻ മാത്യു ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് നെയ്യാറ്റിൻകര സെക്ഷനിലുള്ള ഡോമ എൽസ ബാബുവും, കാഞ്ഞിരംകുളം സെക്ഷനിൽ ഫേബ ആൻ ആന്റണിയും കരസ്ഥമാക്കി.
ഇന്റർമീടിയറ്റിൽ ഒന്നാം റാങ്ക് രണ്ടുപേരാണ് സ്വന്തമാക്കിയത്. ലിഡിയ ബി. ഷൈൻ വിളപ്പിൽ സെക്ഷൻ, സ്റ്റീവ് കുര്യൻ മാത്യു പത്തനാപുരം സെക്ഷൻ. വിഴിഞ്ഞം സെക്ഷനിലെ അനുപമ ജെ എസ് രണ്ടാം റാങ്ക് നേടി. നെയ്യാറ്റിൻകര സെക്ഷനിലെ ജെബിയ മൂന്നാം റാങ്കിൽ എത്തി.
സീനിയർ വിഭാഗത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ആൻസി കെ പൈ നെയ്യാറ്റിൻകര സെക്ഷൻ. രണ്ടാം റാങ്ക് ആറ്റിങ്ങൽ സെക്ഷനിലുള്ള അന്ന ഗിൽ ആണ് സ്വന്തമാക്കിയത്. മൂന്നാം റാങ്ക് രണ്ട് പേർക്കാണുള്ളത് അക്സ എസ് ആർ കാഞ്ഞിരംകുളം സെക്ഷൻ, അബിയ എസ് ഷിബു തിരുവന്തപുരം സെക്ഷൻ.ജൂനിയർ വിഭാഗത്തിൽ മുപ്പത്തിയാറ് ഗ്രേഡും, ഇന്റർ മീഡിയറ്റ് വിഭാഗത്തിൽ പതിനാറ് ഗ്രേഡും സീനിയർ വിഭാഗത്തിൽ 41 ഗ്രേഡുകളും ആണ് വിദ്യാർത്ഥികൾ നേടിയത്.
പറന്തലിൽ വെച്ചു നടക്കുന്ന ജനറൽ കൺവൻഷനോടാനുബന്ധിച്ച് ഫെബ്രുവരി 4 ന് സണ്ടേസ്കൂൾ സമ്മേളനത്തിൽ റാങ്കുകളും ഗ്രേഡുകളുംകളും നേടിയവർക്കുള്ള സമ്മാനദാനങ്ങൾ വിതരണം ചെയ്യും. പേപ്പർ മൂല്യനിർണയത്തിന് സണ്ടേസ്കൂൾ ഡിസ്ട്രിക്ട് കമ്മറ്റി അംഗങ്ങളായ സുനിൽ പി വർഗീസ്സ്, ജോൺസൺ, ബിജു ഡാനിയേൽ എന്നിവർ നേതൃത്വം നൽകി.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.