മദ്യപാനിയായ ഉദ്യോഗസ്ഥനേക്കാള്‍ മികച്ച വരന്‍ റിക്ഷാ വലിക്കുന്നയാളോ തൊഴിലാളിയോ ആണെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ പറഞ്ഞു.
“മദ്യപാനിയുടെ ആയുസ്സ് വളരെ കുറവാണ്,” ശനിയാഴ്ച ലംഭുവ നിയമസഭാ മണ്ഡലത്തില്‍ ഡി-അഡിക്ഷനെക്കുറിച്ചുള്ള ഒരു പരിപാടിയെ അഭിസംബോധന ചെയ്യവെ കിഷോര്‍ ഇക്കാര്യം പറഞ്ഞത്. മദ്യപാനിയായ മകന്‍ മരിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ കൗശല്‍ കിഷോര്‍ വികാരാധീനനാകുകയും ചെയ്തു.
“ഞാനും എംപിയും എന്റെ ഭാര്യ എംഎല്‍എയും ആയിരുന്നു. എന്നിട്ടും ഞങ്ങളുടെ മകന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. ഞങ്ങള്‍ക്ക് സാധിക്കാത്തത് സാധാരണക്കാര്‍ക്ക് എങ്ങനെ ചെയ്യാനാകും.” കൗശല്‍ ചോദിച്ചു.
“എന്റെ മകന്‍ (ആകാശ് കിഷോര്‍) സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാറുണ്ടായിരുന്നു. മദ്യപാനം അമിതമായപ്പോള്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. ആ ദുശ്ശീലം മാറ്റാന്‍വേണ്ടി ആറ് മാസത്തിന് ശേഷം വിവാഹം കഴിപ്പിച്ചു. എന്നാല്‍, വിവാഹശേഷം മകന്‍ വീണ്ടും മദ്യപിക്കാന്‍ തുടങ്ങി, ഒടുവില്‍ മരണത്തിന് കീഴടങ്ങി. രണ്ട് വര്‍ഷം മുമ്ബ്, ഒക്ടോബര്‍ 19 ന്, ആകാശ് മരിക്കുമ്ബോള്‍, അവന്‍റെ മകന് രണ്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, “കേന്ദ്ര മന്ത്രി പറഞ്ഞു.
കൗശല്‍ കിഷോര്‍ സദസ്സിനോട് പറഞ്ഞു, “എനിക്ക് എന്റെ മകനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല, അത് കാരണം അവന്റെ ഭാര്യ വിധവയായി. നിങ്ങളുടെ പെണ്‍മക്കളെയും സഹോദരിമാരെയും രക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. പെണ്‍മക്കളെ മദ്യപാനികള്‍ക്ക് വിവാഹം ചെയ്തുകൊടുക്കരുത്” – കേന്ദ്രമന്ത്രി പറഞ്ഞു.
“സ്വാതന്ത്ര്യ സമരത്തില്‍ 90 വര്‍ഷത്തിനിടെ 6.32 ലക്ഷം പേര്‍ ബ്രിട്ടീഷുകാരോട് പോരാടി ജീവന്‍ ബലിയര്‍പ്പിച്ചു, അതേസമയം മദ്യപാനം മൂലം ഓരോ വര്‍ഷവും 20 ലക്ഷത്തോളം ആളുകള്‍ മരിക്കുന്നു,” മന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മോഹന്‍ലാല്‍ഗഞ്ച് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് കൗശല്‍ കിഷോര്‍. കാന്‍സര്‍ മരണങ്ങളില്‍ 80 ശതമാനവും മദ്യം, പുകയില, സിഗരറ്റ്, ‘ബീഡി’ എന്നിവ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.