–സാബു തൊട്ടിപ്പറമ്പിൽ .
ഇടുക്കി : കൊട്ടാരക്കര -ദിണ്ഡുക്കൽ ദേശിയ പാതയിൽ കുമളി അടിവാരത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു.ശബരമലയിൽ പോയി മടക്കയാത്രയിൽ ആയിരുന്ന വാഹനത്തിൽ ഒരു കുട്ടി ഉൾപ്പെടെ പത്ത് പേരാണ് ഉണ്ടായിരുന്നത്.തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പട്ടി സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ട് പോകുന്ന പെൻസ്റ്റോക്ക് പൈപ്പിന് മുകളിലേക്കാണ് കാർ തലകീഴായ് മറിഞ്ഞത്.കുമളി അടിവാരം മാതാപള്ളിക്ക് സമീപമാണ് അപകടം നടന്നത്.വാഹനം പാലത്തിലിടിച്ചപ്പോൾ ഏഴ് വയസുകാരൻ വണ്ടിയിൽ നിന്ന് പുറത്തെത്തേക്ക്തെറിച്ച് വീണതിനാൽ കാര്യമായ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു.

ഗുരുതരമായി പരിക്കേറ്റ ഏഴ് പേർ സംഭവ സ്ഥലത്തും ഒരാൾ ആശുപത്രിയിലും മരിച്ചതായാണ് വിവരം.സംഭവം അറിഞ്ഞ ഉടനെ കുമളി പോലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രർത്തനം നടത്തി.തമിഴ്നാട് പോലീസും ഫർയർ ഫോഴ്സും രക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശികളായ ശിവകുമാർ, വിനോദ്,നാഗരാജ, ഗോപാലകൃഷ്ണ, കന്നിച്ചാമി,കലെശേൽവൻ,ദേവദാസ് ,മുനിയാണ്ടി എന്നിവരാണ് മരിച്ചത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.