◾പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ ഇടുക്കി കൊന്നത്തടി സ്വദേശിയായ പിതാവിന് 31 വര്‍ഷം കഠിന തടവ്. 75,000 രൂപ പിഴയും അടയ്ക്കണം. വിചാരണ വേളയില്‍ അതിജീവിതയും അമ്മയും സാക്ഷികളും കൂറുമാറി. എന്നാല്‍ അബോര്‍ട് ചെയ്ത ഭ്രൂണത്തിന്റെ സാമ്പിള്‍ ഡിഎന്‍എ പരിശോധനയിലൂടെ പ്രതി പിതാവാണെന്ന് പൊലീസ് തെളിയിച്ചു.
◾സിക്കിമില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് മലയാളി അടക്കം 16 സൈനികര്‍ മരിച്ചു. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍കാവ് സ്വദേശി സഹദേവന്റെ മകന്‍ വൈശാഖ് (26) ആണ് മരിച്ചത്. നോര്‍ത്ത് സിക്കിമിലെ സേമയിലാണ് അപകടം. താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്നു ട്രക്കുകളില്‍ ഒന്നാണ് മലഞ്ചെരുവിലേക്ക് മറിഞ്ഞത്. നാലു പേരെ ഹെലികോപ്ടറില്‍ ആശുപത്രിയിലേക്കു മാറ്റി. പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുഖം രേഖപ്പെടുത്തി.
◾ഭക്ഷ്യസുരക്ഷാ നിയമത്തിനു കീഴിലുള്ള കുടുംബങ്ങള്‍ക്കു സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയിലെ പെന്‍ഷന്‍തുക വര്‍ധിപ്പിക്കും. സൗജന്യ ഭക്ഷ്യധാന്യ പദ്ധതിയുടെ പ്രയോജനം എണ്‍പത് കോടി ആളുകള്‍ക്കു ലഭിക്കും. കൊവിഡ് ലോക്ഡൗണ്‍ മുതല്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി വഴി സൗജന്യമായി നല്‍കിയിരുന്ന അഞ്ചു കിലോ ഭക്ഷ്യ ധാന്യപദ്ധതി അവസാനിക്കുകയാണ.് വര്‍ഷം രണ്ടു ലക്ഷം കോടി രൂപ മുടക്കിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
◾മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് എന്‍ഫോഴ്സ്മെന്റ് കേസിലും ജാമ്യം. അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിദ്ദിഖ് കാപ്പന് നേരത്തെ സുപ്രീംകോടതി ജാമ്യം നല്‍കിയിരുന്നു. സിദ്ദിഖ് കാപ്പന്റെ മോചനം വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
◾സോളാര്‍ തട്ടിപ്പുകാരിയുടെ പീഡന പരാതിയില്‍ മുന്‍മന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ.സി വേണുഗോപാലിനെതിരേ തെളിവില്ലെന്നു സിബിഐ. പരാതി വ്യാജമാണെന്നു സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. പീഡന സമയത്ത് ധരിച്ചതായി പറയുന്ന രണ്ടു സാരികളും കോടതിയില്‍ ഹാജരാക്കി. മന്ത്രി മന്ദിരമായ റോസ് ഹൗസില്‍ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. പീഡിപ്പിക്കുന്നത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തിയെന്ന മൊഴിയും ശരിയല്ലെന്നും സിബിഐ കണ്ടെത്തി.
◾നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പിനെത്തിയ മലയാളി വിദ്യാര്‍ഥിനി നിദ ഫാത്തിമയുടെ മരണത്തില്‍ അഖിലേന്ത്യാ സൈക്കിള്‍ പോളോ സെക്രട്ടറി ദിനേശ് സാന്‍വേ ഹാജരാകണമെന്ന് ഹൈക്കോടതി. കേരള സൈക്കിള്‍ പോളോ അസോസിയേഷന്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി. കോടതി ഉത്തരവുമായി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നാഗ്പൂരില്‍ എത്തിയ താരങ്ങള്‍ക്കു അഖിലന്ത്യാ ഫെഡറേഷന്‍ താമസ, ഭക്ഷണ സൗകര്യങ്ങള്‍ നല്‍കിയില്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹര്‍ജി ജനുവരി 12 നു വീണ്ടും പരിഗണിക്കും.
◾സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പ് താരം നിദ ഫാത്തിമ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കേരളം. മന്ത്രി വി ശിവന്‍കുട്ടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കു കത്തയച്ചു. കുട്ടിക്കു മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷിക്കണമെന്ന് മന്ത്രി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾സംസ്ഥാനത്തെ ബഫര്‍ സോണ്‍ പരാതികള്‍ ഇന്നലെ വൈകുന്നേരത്തോടെ ഇരുപതിനായിരം കവിഞ്ഞു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ തങ്ങളുടെ പുരയിടവും കൃഷിസ്ഥലവും കാണുന്നില്ലെന്ന പരാതികളാണ് അധികവും. പരാതികള്‍ പഞ്ചായത്തു തലത്തില്‍ പരിശോധിക്കാനും ഭൂപടത്തിലും രേഖകളിലും തിരുത്തല്‍ വരുത്താനുള്ള നടപടികള്‍ വൈകും. ഇതിനായി മൊബൈല്‍ ആപില്‍ ജിയോടാഗ് ചെയ്ത് അപ് ലോഡ് ചെയ്യാനുള്ള പരിശീലനം വേണ്ടിവരും.
◾വഴിയോരത്ത് കെട്ടിയ തോരണത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്കു പരിക്കേറ്റ സംഭവത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി വീണ്ടും ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. ഗുരുതരമായി പരിക്കേറ്റിട്ടും പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണ്? ജനുവരി പന്ത്രണ്ടിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
◾തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് തമിഴുനാട്ടുകാരായ ഏഴു പേര്‍ മരിച്ചു. ഇടുക്കിയിലെ കുമളിക്കു സമീപം തമിഴ്നാട് അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. ഒരു കുട്ടിയടക്കം ഒമ്പതു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
◾ഐജി അനൂപ് ജോണ്‍ കുരുവിളയെ റോയുടെ ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കേരള പോലീസില്‍ ഐപിഎസ് തലത്തില്‍ സ്ഥലംമാറ്റം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജിയായിരുന്ന പി പ്രകാശിനെ ഇന്റലിജന്‍സിലേക്ക് മാറ്റി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായ സി എച്ച് നാഗരാജലുവിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാക്കി. കെ സേതുരാമനാണ് പുതിയ കൊച്ചി കമ്മീഷണര്‍. രാജ് പാല്‍മീണ കോഴിക്കോട് കമ്മീഷണര്‍. കെ ഇ ബൈജു കോഴിക്കോട് ഡിസിപിയാകും. ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ഹര്‍ഷിത അട്ടല്ലൂരിനെ വിജിലന്‍സിലേക്കു മാറ്റി. നീരജ് കുമാര്‍ ഗുപ്തയെ ദക്ഷിണ മേഖല ഐജിയായും അക്ബറിനെ ട്രാഫിക് ഐജിയായും നിയമിച്ചു, ഹേമലതയാണ് കണ്ണൂര്‍ റൂറല്‍എസ്പി. അഞ്ച് ഐജിമാര്‍ക്ക് എഡിജിപിമാരായി സ്ഥാനകയറ്റം. എച്ച് വെങ്കിടേഷ് ആംഡ് പൊലിസ് ബറ്റാലിയന്‍ എഡിജിപി. ഗോപേഷ് അഗര്‍വാളിനെ പൊലീസ് അക്കാദമിയിലും ടി വിക്രമിനെ സൈബര്‍ സുരക്ഷ എഡിജിപിയായും നിയമിച്ചു.
◾കടല്‍ക്ഷോഭത്തില്‍ വീടു നഷ്ടമായ വിഴിഞ്ഞത്തെ 284 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭവനപദ്ധതിക്കു സര്‍ക്കാര്‍ 81 കോടി രൂപ അനുവദിച്ചു. മുട്ടത്തറ വില്ലേജില്‍ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ 400 ഫ്ളാറ്റുകള്‍ നിര്‍മ്മിക്കും.
◾ലോക്സഭാ തെരഞ്ഞെടുപ്പിനു സിപിഎമ്മും ബിജെപിയും ഒരുക്കം ആരംഭിച്ചിരിക്കേ, കോണ്‍ഗ്രസ് പുനസംഘടന വൈകുന്നതു നന്നല്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. പുനസംഘടന വേഗത്തില്‍ ഉണ്ടാകുമെന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ഈരാറ്റുപേട്ട – വാഗമണ്‍ റോഡിന്റെ നിര്‍മ്മാണം സംബന്ധിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിന്റെ നിലവിലെ അവസ്ഥയില്‍ ഹൈക്കോടതി ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. 2016 ല്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 63.99 കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് നവീകരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം ഏറ്റെടുക്കാന്‍ വൈകി.
◾കോട്ടയത്തു ടാര്‍ ചെയ്ത ഉടന്‍ റോഡ് കുത്തിപ്പൊളിച്ച സംഭവത്തില്‍ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പ്രാദേശിക സമിതിയുടെ അനുമതി ഇല്ലാതെ റോഡ് കുഴിക്കാന്‍ പാടില്ല. റോഡ് പൂര്‍വസ്ഥിതിയിലാക്കേണ്ടത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.
◾നിയമനകത്ത് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷനിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. ജനുവരി ഏഴിന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജനുവരി രണ്ടു മുതല്‍ അഞ്ചുവരെ തുടര്‍ച്ചയായി മാര്‍ച്ചും ഉപരോധവും നടത്തുമെന്നും ബിജെപി മുന്നറിയിപ്പു നല്‍കി.
◾കുര്‍ബാനത്തര്‍ക്കം നടക്കുന്ന എറണാകുളം അങ്കമാലി രൂപതയിലെ സെന്റ് മേരീസ് ബസലിക്കയില്‍ ഒരേസമയം രണ്ടു തരം കുര്‍ബാന. അഡ്മിനിസ്ട്രേറ്റര്‍ ഫാ. ആന്റണി പുതുവേലിലിന്റെ നേതൃത്വത്തില്‍ ഏകീകൃത കുര്‍ബാന ആരംഭിച്ചതിനു പിറകേ, ഒരു സംഘം വിമത വിഭാഗം വൈദികര്‍ ജനാഭിമുഖ കുര്‍ബാനയും നടത്തി. ഇരു കുര്‍ബാനക്കും പിന്തുണയായി ഇരുവിഭാഗത്തിലെയും ഏതാനും വിശ്വാസികളും പള്ളിയില്‍ എത്തിയിരുന്നു. സംഘര്‍ഷം തടയാന്‍ പോലീസും ഉണ്ടായിരുന്നു.
◾കോട്ടയത്തെ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരായ ജാതി വിവേചന പരാതിയില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുതിയ അന്വേഷണ സമിതിയെ നിയമിച്ചു. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, മുന്‍ നിയമസഭ സെക്രട്ടറി എന്‍.കെ.ജയകുമാര്‍ എന്നിവരടങ്ങുന്നതാണ് പുതിയ കമ്മിഷന്‍. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച ഉദ്യോഗസ്ഥ കമ്മീഷന്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ കമ്മിഷന്‍ നിയമനം.
◾ലഹരി വിരുദ്ധ ക്യാമ്പയിനില്‍ പങ്കെടുത്ത ശേഷം ബാറില്‍ മദ്യപിച്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം നേമം ഏരിയാ കമ്മിറ്റി അംഗവുമായ ജെ.ജെ അഭിജിത്തിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. സിപിഎം നേമം ഏരിയ കമ്മിറ്റി യോഗമാണു തീരുമാനിച്ചത്. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരിലാണ് നടപടി.
◾പെരുമ്പാവൂരില്‍ 42 കാരിയെ തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. ആസാം സ്വദേശി ഉമര്‍ അലിയെ ആണ് കോടതി ശിക്ഷിച്ചത്. 2019 നവംബരില്‍ ആയിരുന്നു കുറുപ്പുംപടി സ്വദേശിനിയെ കൊലപ്പെടുത്തിയത്.
◾മാസ്‌ക് ഉപയോഗിക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള മോക്ഡ്രില്‍ നടത്തണം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
◾വായ്പാ തട്ടിപ്പു കേസില്‍ ഐസിഐസിഐ ബാങ്കിന്റെ മുന്‍ മേധാവി ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും അറസ്റ്റില്‍. വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിച്ചതു തട്ടിപ്പായിരുന്നെന്നാണ് ആരോപണം. വീഡികോണ്‍ മേധാവി വേണുഗോപാല്‍ ധൂതും ചന്ദയുടെ ഭര്‍ത്താവ് ദീപക് കൊച്ചാറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടായിരിക്കേയാണ് ഭീമമായ തുക വായ്പ നല്‍കിയത്.
◾ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായി ഷെല്ലി ഒബ്‌റോയിയെ ആം ആദ്മി പാര്‍ട്ടി നാമനിര്‍ദേശം ചെയ്തു. എഎപി എംഎല്‍എ ഷോയിബ് ഇഖ്ബാലിന്റെ മകന്‍ ആലെ മുഹമ്മദ് ഇഖ്ബാലിനെ ഡെപ്യൂട്ടി മേയറായും നിര്‍ദേശിച്ചു. ജനുവരി ആറിനാണ് തെരഞ്ഞെടുപ്പ്. 39 കാരിയായ ഷെല്ലി ഒബ്‌റോയ് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അസി. പ്രൊഫസറായിരുന്നു.
◾യുക്രെയിന്‍ യുദ്ധം പത്തു മാസം തികയുമ്പോള്‍ ‘സംഘര്‍ഷം’ എത്രയും വേഗം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. യുക്രെയിനെതിരെ ‘പ്രത്യേക സൈനിക നടപടി’ എന്ന പേരില്‍ കഴിഞ്ഞ ഫെബ്രുവരി 24 നാണ് പുടിന്‍ സൈനീക നീക്കം ആരംഭിച്ചത്.
◾ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. രണ്ടു മിസൈലുകളാണ് ഇത്തവണ പ്രയോഗിച്ചത്.
◾ഇന്‍ഡിഗോ ആഭ്യന്തര, അന്തര്‍ദേശീയ ഫ്ളൈറ്റുകളില്‍ ശൈത്യകാല ഓഫറുകള്‍. 2022 ഡിസംബര്‍ 23 മുതല്‍ 25 വരെ ബുക്കു ചെയ്യുന്നവര്‍ക്ക് ആഭ്യന്തര വിമാനങ്ങള്‍ക്ക് 2,023 രൂപ മുതലും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 4,999 രൂപ മുതലുമാണു നിരക്ക്. 2023 ജനുവരി 15 മുതല്‍ 2023 ഏപ്രില്‍ 14 വരെയുള്ള യാത്രകള്‍ക്കാണ് ഇളവുകള്‍.
◾ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയായ 18.50 കോടി രൂപയ്ക്ക് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറനെ കൊച്ചിയില്‍ നടന്ന താരലേലത്തില്‍ സ്വന്തമാക്കി പഞ്ചാബ് കിങ്സ്. ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനെ 17.50 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സും ഇംഗ്ലീഷ് സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സും സ്വന്തമാക്കി. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കിന് 13.25 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സും വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരനെ 16 കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്സും സ്വന്തമാക്കി. ഇന്ത്യന്‍ യുവതാരങ്ങളില്‍ അവിശ്വസനീയമായ നേട്ടമുണ്ടാക്കിയത് ജമ്മു കശ്മീരിന്റെ വിവ്റാന്ത് ശര്‍മയും ബംഗാളിന്റെ മുകേഷ് കുമാറുമാണ്. 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന മുകേഷ് കുമാറിനെ 5.5 കോടി രൂപ മുടക്കി ഡല്‍ഹി ക്യാപിറ്റല്‍സും വിവ്റാന്തിനെ 2 കോടി രൂപയ്ക്ക് സണ്‍റൈസേഴ്സും സ്വന്തമാക്കി.
◾ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നാസ്റിലേക്കു തന്നെയെന്നു റിപ്പോര്‍ട്ടുകള്‍. 2030 വരെ അല്‍ നാസ്റുമായും സൗദി അറേബ്യയുമായും റൊണാള്‍ഡോയ്ക്കു കരാറുണ്ടാകും. ഇതില്‍ രണ്ടര വര്‍ഷം താരം ക്ലബ്ബില്‍ കളിക്കുമെന്നും ബാക്കിയുള്ള വര്‍ഷങ്ങളില്‍ സൗദിയുടെ ഫുട്ബോള്‍ അംബാസഡറായും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
◾രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) ബാങ്ക് ആദ്യത്തെ കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡായ വണ്‍കാര്‍ഡ് പുറത്തിറക്കി. മാസ്റ്റര്‍ കാര്‍ഡ്, വണ്‍കാര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് കണ്‍സ്യൂമര്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ നവീന ഡിജിറ്റല്‍ ബാങ്കിംഗ് സൊല്യൂഷനുകളുടെ സഹായത്തോടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ക്ക് മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വെര്‍ച്വലായി ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ സാധിക്കും. പിന്നീട് അഞ്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ കൈകളില്‍ എത്തുക. യുവാക്കളെ കേന്ദ്രീകരിച്ചാണ് വണ്‍കാര്‍ഡ് പുറത്തിറക്കിയിരിക്കുന























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.