കട്ടപ്പന: കട്ടപ്പന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പവ്വർ ഇൻ ജീസസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്സ് ആഘോഷവും പൊതുസമ്മേളനവും നടക്കും.
ജില്ലയുടെ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന അതിഥിത്തൊഴിലാളികളായ ക്രിസ്തീയ വിശ്വാസികളുടെ കൂട്ടായ്മയാണ് ക്രിസ്മസ് ആഘോഷം പവ്വർ ഇൻ ജീസസ് മിനിസ്ട്രിക്കൊപ്പം ക്രമീകരിക്കുന്നത്.
2022 ഡിസംബർ 25 ന് രാവിലെ 10 മണിക്ക് കട്ടപ്പന പള്ളിക്കവല സി എസ് ഐ ഗാർഡനിൽ വെച്ച് ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് പൊതുയോഗം ഉത്ഘാടനം ചെയ്യും. വിൻസന്റ് തോമസ് അധ്യക്ഷത വഹിക്കും. കട്ടപ്പന സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി മുഖ്യ സന്ദേശം നൽകും. സുദീപ് ബുഷ് (ഒഡിയ) ക്രിസ്തുമസ് സന്ദേശം അറിയിക്കും.
മുനിസിപ്പൽ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, വി.ആർ.സജി, ടോമി ജോർജ്ജ്, തോമസ് മൈക്കിൾ, രതീഷ് വരകുകാല പ്രശാന്ത് രാജു, സിജു ചക്കുംമൂട്ടിൽ, തങ്കച്ചൻ പുരയിടം, വൈ.എം.സി.എ. എഡുക്കേഷണൽ ബോർഡ് വൈസ് ചെയർമാൻ ജോർജ്ജ് ജേക്കബ്ബ്, റവ. ബിനോയി പി ജേക്കബ്ബ്, റവ. റ്റിറ്റോ റെജി, ജേക്കബ്ബ് ഏബ്രഹാം, ഒ. ജെ. കുര്യൻ, പാസ്റ്റർമാരായ പി. എസ്. ബിനോയി, സജി മാത്യു, റ്റി. എ. ഏബ്രഹാം, റെജി റ്റി കെ തുടങ്ങിയവർ ആശംസാ സന്ദേശം നൽകും.
ഹിന്ദി, സന്താളി, ശാദ്രി, ആസാമീസ്, ബംഗാളി, നേപ്പാളി, ഒഡിയാ, പഞ്ചാബി, മിസോ തമിൾ, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലുള്ള കരോൾ സർവ്വീസ് അവതരിപ്പിക്കും. വിവിധ ഗോത്രത്തിലെ ആദിവാസി വിശ്വാസികളുടെ നൃത്തസംഗീതവും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 9446751829/9447257544
വാർത്ത: ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.