ഐ.പി.സിപത്തനാപുരം സെന്റർകൺവെൻഷൻ പത്തനാപുരം ഐ.പി.സി ശാലേം
ഗ്രൗണ്ടിൽ ഡിസംബർ 21 ബുധൻ മുതൽ 25 ഞായർ വരെ നടക്കും.
എല്ലാ ദിവസവും വൈകിട്ട 5-30 മുതൽ 8 -45 വരെയാണ് സമയം. സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.എ. തോമസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്ററന്മാരായ ഐ.പി സി ജനറൽ സെക്രട്ടറി സാം ജോർജ്ജ്, ജേക്കബ് ജോർജ്ജ് . ഐ.പി.സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി രാജു ആനിക്കാട്, ബാബു ചെറിയാൻ . സണ്ണി കുര്യൻ, ഫിലിപ്പ് പി.തോമസ് എന്നിവർപ്രസംഗിക്കും. പത്തനാപുരം സെന്റർ ക്വയർ ഗാനശുശ്രുഷ നിർവഹിക്കും.
കൺവൻഷനോടനുബന്ധിച്ച് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സഹോദരി സമാജം വാർഷിക മീറ്റിംഗും പൊതുയോഗവും നടക്കും. ശനിയാഴ്ച പകൽ 2 മണി മുതൽ 4-30 വരെ സണ്ടേസ്കൂൾ , പി.വൈ പി.എ വാർഷിക മീറ്റിംഗും ഉണ്ടാകും. സമാപന ദിവസം ഞായറാഴ്ച സംയുക്ത ആരാധനയും പൊതുയോഗവും നടക്കും.
പാസ്റ്റർ എബി പി വർഗീസ് പനമ്പറ്റ പബ്ളിസിറ്റി കൺവീനർ. (9744764119)























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.