ഉപ്പുതറ : 32-ാമത് ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ 2023 ഫെബ്രുവരി 22 ബുധൻ മുതൽ 26 ഞായർ വരെ നടത്തപ്പെടും. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്.
പാസ്റ്റർ കെ.വി വർക്കി(സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ പി. സി ചെറിയാൻ, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരളാ സ്റ്റേറ്റ് സെക്രട്ടറി) എന്നിവർ ദൈവവചനം സംസാരിക്കും.
സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിനു ബേബി സെന്ററിന്റെ സെക്രട്ടറിയായും ഇ.കെ സാബു പബ്ളിസിറ്റി കൺവീനറായും പ്രവർത്തിക്കുന്നു.
വാർത്ത: പ്രിൻസ് വൈ .എസ്























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.