ഛത്തീസ്ഗഡിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾ വ്യാപകമാകുന്നു.
ഡിസംബർ 18 ഞായറാഴ്ച സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ആരാധനലയങ്ങൾക്ക് എതിരെ വ്യാപകമായ ആക്രമങ്ങൾ നടന്നു. കൊണ്ടഗാവ്, നാരായൻപൂർ ഗ്രാമങ്ങളിൽ ഞായറാഴ്ച വിവിധ ക്രൈസ്തവ ആരാധനലയങ്ങളിൽ ഹിന്ദു തീവ്രവാദികൾ അക്രമം നടത്തിയിരുന്നു.

പെന്തകോസ്ത്, സി.എൻ.ഐ, കത്തോലിക്ക പള്ളികളിൽ അക്രമങ്ങൾ അരങ്ങേറി. കൊണ്ട്ഗാവിൽ ഇന്നലെ പലസ്ഥലങ്ങളിലും സുവിശേഷ വിരോധികൾ നടത്തിയ ആക്രമണം മൂലം എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സകല ക്രൈസ്തവരെയും ഗ്രാമത്തിൽ നിന്ന് പുറത്താക്കുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. പള്ളികളിൽ ആക്രമണം നടത്തിയത് കൂടാതെ, 17 വീടുകളും തകർത്തു.

നാരായൻ പുരിൽ നടന്ന ആക്രമണത്തിൽ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളുകൾ അവരുടെ സുരക്ഷയ്ക്കായി കൊണ്ട്ഗാവിൽ അഭയം തേടി.

ക്രിസ്ത്യാനികൾക്കെതിരെയുള്ള ഈ ആക്രമണം സർക്കാർ സംവിധാനം ഉപയോഗിച്ച് ഇല്ലായ്മ ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട്,ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് കോർപ്പ്സ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കും, ഡിജിപിക്കും കത്തെഴുതി.

സുഭാഷ് ആനാരി
ഹ്യൂമൻ റൈറ്റ്സ് കോർപ്സ്,
ഇടുക്കി ഡിസ്ട്രിക്ട് ഡയറക്ടർ.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.