ഐ.പി.സി കോട്ടയം ഡിസ്ട്രിക്ട് കൺവെൻഷൻ

ഐ.പി.സി കോട്ടയം ഡിസ്ട്രിക്ട് കൺവെൻഷൻ

കോട്ടയം: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കോട്ടയം ഡിസ്ട്രിക്ട് 84 -ാമത് കൺവെൻഷൻ 2023 ജനുവരി 4 ബുധനാഴ്ച മുതൽ 8 ഞായർ വരെ കോട്ടയം തിരുനക്കര മൈതാനത്ത് വെച്ച് നടക്കുന്നതാണ്.

ഐ. പി. സി കോട്ടയം കോ-ഓർഡിനേഷന്റെ ചുമതലയിൽ നടത്തപ്പെടുന്ന കൺവെൻഷൻ ജനുവരി 4 ന് വൈകിട്ട് കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി ഫിലിപ്പ് പ്രാർത്ഥിച്ച് ഉത്ഘാടനം നിർവഹിക്കുന്നതാണ്. പ്രസ്തുത യോഗത്തിൽ കോട്ടയം നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് അധ്യക്ഷത വഹിക്കും.

പാസ്റ്റർ ഏബ്രഹാം ജോർജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർ സണ്ണി കുര്യൻ, പാസ്റ്റർ വർഗീസ് ഏബ്രഹാം, പാസ്റ്റർ ഷിബു തോമസ്, പാസ്റ്റർ എബി പീറ്റർ, പാസ്റ്റർ അനീഷ് തോമസ്, സിസ്റ്റർ ബ്ലെസി ജോബിൻ എന്നിവർ കൺവെൻഷനിൽ മുഖ്യ സന്ദേശകരായിരിക്കും.

വ്യാഴാഴ്ച സഹോദരി സമാജം വാർഷികം, വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന, ശനിയാഴ്ച വാർഷിക മാസയോഗം, ഞായറാഴ്ച രാവിലെ സംയുക്ത ആരാധന, ഉച്ച കഴിഞ്ഞു പി.വൈ.പി.എ – സണ്ടേസ്കൂൾ സംയുക്ത വാർഷികം, എല്ലാ ദിവസവും രാവിലെ ബൈബിൾ ക്ലാസ് എന്നിങ്ങനെ കൺവെൻഷൻ പന്തലിന്റെ തണലിൽ പകൽ യോഗങ്ങൾ ഉണ്ടായിരിക്കും.

ബ്രദർ ജീസൻ ജോർജ് നയിക്കുന്ന ബോവനെർഗ്ഗസ് ടീമിന്റെ നേതൃത്വത്തിൽ ഡോ: ബ്ലെസ്സൻ മേമന, ഇമ്മാനുവേൽ കെ. ബി, ലോർഡ്സൺ ആന്റണി, ഷൈജു ദേവദാസ്, ഷാരോൺ വർഗീസ് എന്നിവർ സംഗീത ശുശ്രൂഷ നിർവഹിക്കും.

എല്ലാ ദിവസവും വൈകിട്ട് 5.30 ന് പൊതുയോഗം ആരംഭിക്കുന്നതാണ്. അക്ഷര നഗരിയിൽ സുവിശേഷ ദർശനത്തോടെ ഒരിക്കൽ കൂടി ദൈവജനത്തിന് ഒരുമിച്ചു കൂടുവാൻ കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

കൺവെൻഷന്റെ അനുഗ്രഹത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ നടന്നു കൊണ്ടിരിക്കുന്നു. കൺവെൻഷൻ ജനറൽ കൺവീനറായി സൗത്ത് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ സുധീർ വർഗീസ് പ്രവർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!