കിയവ്: യുക്രെയ്നില്‍ വെള്ളിയാഴ്ച റഷ്യ വ്യാപക മിസൈല്‍ ആക്രമണം നടത്തി. കിയവ് ഉള്‍പ്പെടെ നാല് നഗരങ്ങളില്‍ 60ലേറെ മിസൈല്‍ വര്‍ഷിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വൈദ്യുതി, ജലവിതരണ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചു നശിപ്പിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ ജലവിതരണവും വൈദ്യുതിയും തടസ്സപ്പെട്ടു. ഫെബ്രുവരിയില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ശക്തമായ ആക്രമണങ്ങളിലൊന്നാണ് വെള്ളിയാഴ്ചയുണ്ടായത്.
ജനങ്ങള്‍ ബങ്കറുകളില്‍ ഒളിച്ചതിനാലാണ് കൂടുതല്‍ ജീവഹാനി ഉണ്ടാകാതിരുന്നത്. കരിങ്കടലില്‍നിന്ന് തൊടുത്ത ക്രൂസ് മിസൈലുകള്‍ യുക്രെയ്നിന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ക്കാന്‍ ലക്ഷ്യമിട്ടു. ചില മിസൈലുകള്‍ യുക്രെയ്ന്‍ സേന വെടിവെച്ചിട്ടു. സപൊറീഷ്യ, ഖേഴ്സണ്‍ എന്നിവയാണ് ആക്രമണമുണ്ടായ മറ്റു നഗരങ്ങള്‍.
ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സെന്‍ട്രല്‍ ഖാര്‍കിവ്, കിറോവോറാഡ്, ഡോണസ്ക്, ഡിനിപ്രോപെട്രോവ്സ്ക് എന്നിവിടങ്ങളില്‍ മെട്രോ റെയില്‍ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
യുക്രെയ്ന് അമേരിക്ക അത്യാധുനിക പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം നല്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് റഷ്യ ആക്രമണം കടുപ്പിച്ചത്. അമേരിക്കയുടെ നീക്കം പ്രകോപനപരമാണെന്ന് റഷ്യ പറഞ്ഞിട്ടുണ്ട്. ട്രക്കില്‍ ഘടിപ്പിച്ച മിസൈല്‍ വിക്ഷേപിണിയും കണ്‍ട്രോള്‍ സ്റ്റേഷനും ജനറേറ്ററും ഉള്‍പ്പെട്ട പേട്രിയറ്റ് സംവിധാനത്തിന് വിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയെ വെടിവെച്ചിടാന്‍ കഴിയും.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.