ലണ്ടന്‍: രാജ്യചരിത്രം കണ്ട ഏറ്റവും വലിയ പ്രക്ഷോഭവുമായി ബ്രിട്ടണിലെ നഴ്സുമാര്. യുകെയിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയായ റോയല്‍ കോളേജ് ഓഫ് നഴ്സിങ്ങിലെ ഒരുലക്ഷം അംഗങ്ങളാണ് മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് പണിമുടക്കിയത്.
ജോലി ബഹിഷ്കരിച്ച നഴ്സുമാര്‍ വിവിധ ഇടങ്ങളില്‍ പിക്കറ്റിങ് സംഘടിപ്പിച്ചു. സംഘടനയുടെ 106 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണിത്. അടുത്ത ചൊവ്വാഴ്ചയും പണിമുടക്കും.
നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലക്കയറ്റം നേരിടുന്ന രാജ്യത്ത് ശമ്പളവര്‍ധനയില്ലാതെ ജീവിക്കാനാകാത്ത സാഹചര്യമാണെന്ന് സമരം ചെയ്യുന്ന നഴ്സുമാര്‍ പറഞ്ഞു. പണപ്പെരുപ്പം പരിഗണിക്കുമ്ബോള്‍ 2010 മുതല്‍ 2017 വരെ യു കെയില്‍ നഴ്സുമാരുടെ ശമ്പളം ഫലത്തില്‍ പ്രതിവര്‍ഷം 1.2 ശതമാനം വീതം കുറഞ്ഞുവരികയായിരുന്നു. മൂന്നുവര്‍ഷമായി വേതനം വര്‍ധിപ്പിച്ചിട്ടുമില്ല. ദേശീയ ആരോഗ്യ സര്‍വീസിന്റെ ഭാഗമായ നഴ്സുമാരാണ് ദ്വിദിന പണിമുടക്കില്‍ പങ്കെടുക്കുന്നത്. ആരോഗ്യമേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വെട്ടിച്ചുരുക്കിയതോടെ രോഗീപരിചരണം അവതാളത്തിലായിരിക്കുകയാണ്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.