-സാബു തൊട്ടിപ്പറമ്പിൽ .
സീറോ മലബാർ സഭ ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ആലഞ്ചേരിക്ക് സുപ്രിംകോടതിയിൽ തിരിച്ചടി. വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവക്കണമെന്ന ആവശ്യത്തിൽ കോടതി ഇടപെട്ടില്ല.നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കർദിനാൾ മാർ ആലഞ്ചേരി സുപ്രീം കോടതിയെ സമീപിച്ചത്.
ഇതിൽ ഉത്തരവ് ഇറക്കാനാവില്ലെന്ന് ജസ്റ്റിസ് റിഷി കേശ് റോയി അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു. ഏഴ് കേസുകളിൽ നേരിട്ട് ഹാജരാകാനണ് കാക്കനാട് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചിരുന്നത്.എന്നാൽ തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും സഭയുടെ സുപ്രധാന ചുമതലകൾ വഹിക്കുന്നതിനാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഓഴിവാക്കണമെന്നതായിരുന്നു കർദിനാളിൻെറ ആവശ്യം.
സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കട്ടി ജോഷി വർഗ്ഗീസ് ആണ് ഹർജി നൽകിയത്.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.