ഹരിപ്പാട്ട് മുറ്റത്ത് കൺവൻഷനും സംഗീത വിരുന്നും

ഹരിപ്പാട്ട് മുറ്റത്ത് കൺവൻഷനും സംഗീത വിരുന്നും

ഹരിപ്പാട്: കരുവാറ്റ ഐ പി സി ശാലോം ചർച്ചിന്റെയും വി ആർ വൺ ഇൻ ജീസസ്സ് ക്രൈസ്റ്റ് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.

ഹരിപ്പാട് യോഹന്നാന്റെ ബഥേൽ ഭവനത്തിന്റെ മുറ്റത്ത് വെച്ചാണ് സമ്മേളനം നടക്കുന്നത്. 2022 ഡിസംബർ 21 ബുധനാഴ്ച വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ പസ്റ്റർ അരവിന്ദ് വിൻസെന്റ് (പുനലൂർ) മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ റോബിൻ നയിക്കുന്ന ഷെക്കെയ്ന മ്യൂസിക് ബാൻഡ്, കായംകുളം സംഗീത വിരുന്നിന് നേതൃത്വം വഹിക്കും.

സുവിശേഷീകരണത്തെ ലക്ഷ്യമാക്കി സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യുന്ന അനേക ഗോസ്പ്പൽ ടീമുകൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും

വിശദ വിവരങ്ങൾക്ക്: 9495054086, 8075167318, 8606844730.

വാർത്ത: ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!