ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ ക്ക് പുതിയ ഭാരവാഹികൾ

ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ ക്ക് പുതിയ ഭാരവാഹികൾ

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ‘കിംഗ്ഡം ഇംപാക്ട്’ എന്ന പേരിൽ പ്രത്യേക സമ്മേളനം നടന്നു.

ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഐ.പി.സി.എൻ.ആർ ഗോൾ മാർക്കറ്റ് സഭാഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ പി.വൈ.പി.എ മുൻ പ്രസിഡന്റ് പാസ്റ്റർ എൻ.ജി.ജോൺ അധ്യക്ഷത വഹിച്ചു. സുവിശേഷ പ്രഭാഷകൻ പാസ്റ്റർ കിരൺ വിജയകുമാർ ദൈവ വചനത്തിൽ നിന്നും സന്ദേശം നല്കി. സിസ്റ്റർ മൻപ്രീത് ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

റീജിയൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ നടന്ന ‘മെഗാ ബൈബിൾ ക്വിസ് – 2022’ വിജയികൾക്കുള്ള സമ്മാനദാനവും സമ്മേളനത്തിൽ വെച്ച് വിതരണം ചെയ്തു. റീജിയൺ തലത്തിൽ ലത ജേക്കബ് ഒന്നാം സ്ഥാനവും, ഡെയ്സി സാം രണ്ടാം സ്ഥാനവും, റോയി വർഗ്ഗീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രസ്തുത സമ്മേളനം വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്തു.

പി.വൈ.പി.എയുടെ പുതിയ ജനറൽ പ്രസിഡന്റായി പാസ്റ്റർ ജോയൽ ജോൺ, പാസ്റ്റർ ജിജോ ജോർജ് (വൈസ് പ്രസിഡന്റ്), റെജി വർഗ്ഗീസ് (സെക്രട്ടറി), പാസ്റ്റർ സാജൻ സാം (ജോയിന്റ് സെക്രട്ടറി), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (ട്രഷറർ), ബ്ലെസ്സൺ ജോൺ (ജോയിന്റ് ട്രഷറർ) പാസ്റ്റർ സജോയ് വർഗീസ് കൗൺസിൽ അംഗം തുടങ്ങിയവർ അടങ്ങിയ വിപുലമായ ഭരണസമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മുൻ പി.വൈ.പി.എ അംഗങ്ങൾ അടങ്ങുന്ന ഉപദേശക സമിതിക്കും രൂപം നൽകുവനും യോഗത്തിൽ തീരുമാനിച്ചു. ഐ.പി.സി.എൻ.ആർ സെൻട്രൽ സോൺ പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പോസ് മത്തായിയുടെ പ്രാർത്ഥനയോടും ആശിർവാദത്തോടും കൂടെ യോഗം സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!