ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്.
2017ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,33,049 ആയിരുന്നെങ്കില്‍ 2022 ഒക്ടോബര്‍ വരെ 1,83,741 ആയി ഉയര്‍ന്നു.
വെള്ളിയാഴ്ച കേന്ദ്രമന്ത്രി വി മുരളീധരന് ലോക്സഭയെ രേഖാമൂലം അറിയിച്ച കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം 2015ല്‍ 1,31,489 ആയിരുന്നു. 2016- 1,41,603, 2017- 1,33,049, 2018- 1,34,561, 2019- 1,44,017, 2020- 85,256, 2021- 1,63,370 എന്നിങ്ങനെയാണ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ബംഗ്ലാദേശ്, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, എന്നിവിടങ്ങളില്‍ നിന്ന് ഒഴികെയുളള വിദേശ പൗരന്മാരുടെ കണക്കുകളും കേന്ദ്രസര്‍ക്കാര്‍ ലോകസഭയെ അറിയിച്ചു. 2015- 93, 2016-153, 2017 -175, 2018-129, 2019 – 113, 2020- 27, 2021-42, 2022- 60 എന്നിങ്ങനെയാണ്.






















































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.