എം.എസ്.എം.ഇ. ‘ഇന്നോവേറ്റർ ഓഫ് ദ ഇയർ 2022’ പുരസ്‌ക്കാരം മലയാളിയായ ബിജു വർഗീസ്സിന്

എം.എസ്.എം.ഇ. ‘ഇന്നോവേറ്റർ ഓഫ് ദ ഇയർ 2022’ പുരസ്‌ക്കാരം മലയാളിയായ ബിജു വർഗീസ്സിന്

ന്യൂഡൽഹി: എൻ .എസ്.ഐ.സി (ഗവണ്മെന്റ് ഓഫ് ഇന്ത്യ) യുടെ സഹകരണത്തോടെ നൽകുന്ന ബിസിനസ്സ് ലൈവ് ഇന്ത്യ അവാർഡ് എറണാകുളം സ്വദേശിയായ ബിജു വർഗീസ്സിന് ലഭിച്ചു.

ഓട്ടോമോട്ടീവ് സെക്ടറിലെ 167 എൻട്രികളിൽ നിന്ന് ഒന്നാമതായി തെരഞ്ഞെടുക്കപ്പെട്ടാണ് “ഇന്നോവേറ്റർ ഓഫ് ദ് മാച്ച് ഇയർ 2022” എന്ന അവാർഡ് ബിജു വർഗീസ്സ് കരസ്ഥമാക്കിയത്.

ഇന്ത്യയിൽ ആദ്യമായി ഇലക്ട്രിക് വാഹനങ്ങൾക്കുള്ള അതിനൂതന ഫാസ്റ്റ് ചാർജിങ് ബാറ്ററി പാക്കുകളുടെ കണ്ടുപിടിത്തമാണ് ഈ അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്.

ബിജു വർഗീസ്സ് വികസിപ്പിച്ചെടുത്ത അതിനൂതന ഓക്‌സി നാനോ ബാറ്ററി പാക്കുകൾ വെറും പത്തുമിനിറ്റിനുള്ളിൽ റീചാർജ്ജ്‌ ചെയ്ത് ഉപയോഗിക്കാം.ഇലക്ട്രിക് വാഹന രംഗത്തെ ചരിത്ര സംഭവം ആകുന്ന കണ്ടുപിടിത്തമായി ഇത് മാറുകയാണ്.

ഇലക്ട്രിക്കൽ വാഹനങ്ങളുടെ നിർമ്മാണത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേഡേർഡിൽ നിന്നും അംഗീകാരം നേടിയിട്ടുള്ള ഹിന്ദുസ്ഥാൻ ഇ വി മോട്ടോഴ്‌സ് കോർപറേഷന്റെ പ്രസിഡന്റും സി ഇ ഓ യുമാണ് പുരസ്‌ക്കാര ജേതാവ്. കൊച്ചിയിൽ ആണ് കമ്പനിയുടെ ആസ്ഥാനം. ഡൽഹിയിലെ ലീല ആബിയൻസ് ഹോട്ടലിൽ നടന്ന വിപുലമായ ചടങ്ങിൽ എം എസ് എം ഇ സി എൽ എൽ ചെയർമാൻ ഡോ. ഇന്ദ്രജിത്ത് ഘോഷ് അവാർഡ് സമ്മാനിച്ചു.

ഭാര്യ ഡാനി ബിജു, മക്കൾ ആദൻ വർഗീസ്സ്, ആരോൻ വർഗീസ്സ്. പെന്തക്കോസ്തു സമൂഹത്തിന് അഭിമാനമായ ഈ കുടുംബം എറണാകുളം ടൗൺ ഏ. ജി. സഭാംഗങ്ങളാണ്.

-ഷാജി ആലുവിള

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!