ഗുജറാത്തിൽ റെക്കോർഡ് ജയത്തിലേക്ക് ബിജെപി; ഹിമാചലിൽ കോൺഗ്രസ് മുന്നിൽ

ഗുജറാത്തിൽ റെക്കോർഡ് ജയത്തിലേക്ക് ബിജെപി; ഹിമാചലിൽ കോൺഗ്രസ് മുന്നിൽ

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടരുന്നു.

ഗുജറാത്തിൽ റെക്കോർഡ് ജയത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. സംസ്ഥാനത്ത് ബിജെപി ഭരണം ഉറപ്പിച്ചു. തുടർച്ചയായ ഏഴാം തവണയാണ് എതിരില്ലാതെ ബിജെപി അധികാരത്തിൽ എത്തുന്നത്. അതേസമയം, ഹിമാചൽപ്രദേശിൽ കോൺഗ്രസാണ് മുന്നിട്ടു നിൽക്കുന്നത്.

ഗുജറാത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂരിപക്ഷത്തില്‍ രണ്ടാം തവണയും ബിജെപി അധികാരത്തില്‍ തുടരുമെന്നാണ് തിങ്കളാഴ്ച പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ പറയുന്നത്.

182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപി സീറ്റ് നില 2017 ലേക്കാള്‍ മെച്ചപ്പെടുത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും പ്രവചിച്ചത്. ഹിമാചലിൽ 68 അംഗ നിയമസഭയില്‍ 40 സീറ്റ് ബിജെപിക്കു ലഭിക്കുമെന്നാണു പ്രവചനങ്ങള്‍. 34 സീറ്റാണു കേവല ഭൂരിപക്ഷത്തിനുവേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!