നോർത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് നോർത്തേൺ ഡിസ്ട്രിക്റ്റ് പതിനഞ്ചാമത് കോൺഫറൻസ് പോലീസ് തടഞ്ഞു.
ഡിസ്ടിക്റ്റ് സുപ്രണ്ട് റവ.ഷാജി വർഗ്ഗീസിനെ ചോദ്യം ചെയ്യുന്നു. ലഖ്നൗ പട്ടണത്തിന് പുറത്ത് ചിന്നഹട്ടിൽ സ്ഥിതി ചെയ്യുന്ന നവീന്താ ഡയോസിഷൻ പാസ്റ്ററൽ സെൻ്ററിൽ ഡിസംബർ 6 മുതർ 8 വരെ നടക്കുന്ന കോൺഫറൻസ് ഉദ്ഘാടനം ചെയ്യുവാനിരിക്കുമ്പോഴായിരുന്ന സംഭവം.
വൻ തോതിൽ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് സർക്കാരിൻ്റെ ഉന്നതതലത്തിൽ സമ്മർദ്ദം ഉണ്ടായതിനെ തുടർന്നാണ് വിവിധ സ്റ്റേഷനുകളിലെ അധികാരികളടക്കംപോലീസ് സന്നാഹം എത്തി ക്യാമ്പ് സെൻ്റർ വളഞ്ഞത്. സുപ്രണ്ടിനെ തടഞ്ഞുവച്ചു ചോദ്യം ചെയ്തു വരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിവിധ കളളക്കേസുകളിൽ കുടുക്കി പതിനാലോളം അസംബ്ലീസ് ഓഫ് ഗോഡ് പാസ്റ്റർമാർ ഇപ്പോൾ ജയിലിൽ ആണ്. കോൺഫറൻസ് നടത്തിപ്പ് അനിശ്ചിതത്വത്തിൽ ആയിരിക്കുന്നു. പ്രാർത്ഥിക്കുക. ഇപ്പോൾ ലഭ്യമായ സൂചനയുടെ അടിസ്ഥാനത്തിൽ പരിസര പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുന്നു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.