ബെര്‍ലിന്‍: ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ദ്വിദിന സന്ദര്‍ശനത്തിനായി ഡിസംബര്‍ 5 ന് ന്യൂഡല്‍ഹിയിലെത്തി കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി. ജയ്ശങ്കര്‍-ബെയര്‍ബോക്ക് ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ജര്‍മനിയും കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച കരാറുകളില്‍ ഒപ്പുവച്ചു.
ഇരുരാജ്യങ്ങളും തമ്മില്‍ കുടിയേറ്റവും മൊബിലിറ്റിയും സംബന്ധിച്ച സമഗ്രമായ പങ്കാളിത്ത കരാറുകളിലാണ് ന്യൂഡല്‍ഹിയില്‍ തിങ്കളാഴ്ച ഒപ്പുവച്ചത്. ഉഭയകക്ഷി സഹകരണം, പ്രത്യേകിച്ച് ഉൗര്‍ജം, വ്യാപാരം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് ഇരു മന്ത്രിമാരും വിപുലമായ ചര്‍ച്ചകളും നടത്തി.
റഷ്യന്‍ ഉപരോധം, എണ്ണ വില പരിധി എന്നിവയില്‍ ഇന്ത്യയുടെ സാമ്പത്തിക പരിമിതികള്‍ ജര്‍മനി മനസ്‌സിലാക്കുന്നതായി ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ബെയര്‍ബോക്ക് പറഞ്ഞു.
ശക്തവും സുരക്ഷിതവുമായ ആഗോള സമ്പദ് വ്യവസ്ഥ ഉറപ്പാക്കുന്നതില്‍ ഇന്ത്യയ്ക്കും ജര്‍മനിക്കും പൊതുവായ താല്‍പര്യമുണ്ടെന്ന് ചര്‍ച്ചയുടെ സമാപനത്തില്‍ മന്ത്രി ജയശങ്കര്‍ പറഞ്ഞു. കുടിയേറ്റം സംബന്ധിച്ച കരാര്‍ ചലനാത്മക പ്രശ്നങ്ങള്‍ അതായത് മൊബിലിറ്റി ലഘൂകരിക്കും. വിസ വെല്ലുവിളികളും (ഇന്ത്യക്കാര്‍ക്ക് ജര്‍മ്മനിയിലേക്കുള്ള) പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മന്‍ അധികാരികള്‍ ഇന്ത്യന്‍ മാതാപിതാക്കളില്‍ നിന്ന് എടുത്ത അരിഹ ഷാ എന്ന കുഞ്ഞിനെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.