പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടസ്കൂൾ താലന്തു പരിശോധന 2022 ഡിസംബർ 10 ന് പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ വെച്ചു നടക്കും. രാവിലെ 8.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും.
ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ രാവിലെ ഒമ്പത് മണിക്ക് ഉത്ഘാടനം ചെയ്യും. സണ്ടേസ്കൂൾ ഡയറക്ടർ സുനിൽ പി വർഗീസ്സ് അധ്യക്ഷത വഹിക്കും.
പ്രാദേശിക സഭാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ മത്സരാർത്ഥികൾ സെക്ഷൻ തലത്തിലും, സെക്ഷനിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ മേഖലയിലും അവിടെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മത്സരാർത്ഥികൾ ഡിസ്ട്രിക്ട് തലത്തിലുമാണ് പങ്കെടുക്കുന്നത്.
ഉത്തരമേഖല, മധ്യമേഖല, ദക്ഷിണമേഖല എന്നീ മൂന്നുമേഖലയിൽ നിന്നുള്ള അമ്പത്തിമൂന്നു സെക്ഷനിൽ നിന്നായി 450 ൽ പ്പരം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കും. മൂന്നു സ്റ്റേജുകളിലായി ഒരേ സമയം വിവിധ മത്സരങ്ങൾ നടക്കും. മൂന്നു സ്റ്റേജുകളിലായി ഒമ്പത് ജഡ്ജസും ഡിസ്ട്രിക്ട് നിരീക്ഷകരും മത്സരങ്ങൾ വിലയിരുത്തും.
സമാപനസമ്മേളനം വൈകിട്ട് 3.30 ന് ആരംഭിക്കും.
വിജയികൾക്ക് ഡിസ്ട്രിക്ട് ജനറൽ കൺവൻഷനോടാനുബന്ധിച്ചുള്ള സണ്ടസ്കൂൾ സമ്മേളനത്തിൽ എവർറോളിംഗ് ട്രോഫി ഉൾപ്പടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് സണ്ടസ്കൂൾ ഡയറക്ടർ സുനിൽ പി വർഗ്ഗീസ് ക്രൈസ്തവ ചിന്തയോടു പറഞ്ഞു. സണ്ടസ്കൂൾ ഡിസ്ട്രിക്ട് സെക്രട്ടറി ജോൺസണും, ട്രഷാർ ബിജു ഡാനിയേലും നേതൃത്വം വഹിക്കും.
–ഷാജി ആലുവിള























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.