തിരുവനന്തപുരം: 2018 മാർച്ചിൽ കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളും കുറ്റക്കാർ എന്ന് തെളിഞ്ഞു.
അതോടെ പുറത്തുവരുന്നത് അന്വേഷണ സംഘം നേരിട്ട വെല്ലുവിലികളും ഞെട്ടിക്കുന്ന വിവരങ്ങളുമാണ്. കേസിൽ ദൃക്‌സാക്ഷികളില്ലായിരുന്നു എന്നതായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരെ ബാധിച്ച ഏറ്റവും വലിയ വെല്ലുവിളി. പരാമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് പ്രതികളെ പൂട്ടുക എന്നതായിരുന്നു പൊലീസിനും പ്രോസിക്യൂഷനും മുന്നിലുണ്ടായിരുന്ന വഴിയും.
എന്നാൽ അതിനിടെ കെമിക്കൽ എക്‌സാമിനർ ഉൾപ്പെടെ കൂറുമാറിയത് ആശങ്കയോടെയാണ് കണ്ടതെങ്കിലും ഒടുവിൽ നാലരവർഷത്തെ നിയമപോരാട്ടത്തിന് ശേഷം ഇരയ്ക്കും കുടുംബത്തിനും നീതി ലഭിക്കുകയാണ്.
പൂർണമായും സാഹചര്യ തെളിവിനെ മാത്രം ആസ്പദമാക്കിയ കേസായിരുന്നു കോവളത്തേത്. കേസിന്റെ പ്രധാന വെല്ലുവിളി മൃതദേഹത്തിന് സംഭവിച്ച പഴക്കമായിരുന്നുവെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ പറഞ്ഞു. ’38 ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കിട്ടിയത്.
അപ്പോഴേക്കും മൃതദേഹം ജീർണിക്കുകയും ബയോളജിക്കൽ തെളിവുകൾ നശിക്കുകയും ചെയ്തിരുന്നു. പക്ഷേ തെളിവുകൾ കണ്ടെത്തി പ്രതികളെ പിടിക്കാനും കുറ്റം തെളിയിക്കാനും പൊലീസിന് കഴിഞ്ഞു’- അഭിഭാഷകൻ പറഞ്ഞു.
കൂനംതുരുത്തിലെ കണ്ടൽകാട്ടിൽ നിന്നാണ് കൊല്ലപ്പെട്ട ലാത്വിൻ സ്വദേശിനിയുടെ മൃതദേഹം ലഭിച്ചത്. ആ സ്ഥലം നല്ല പരിചയം ഇല്ലാത്ത ഒരാളുടെ സഹായം ഇല്ലാതെ ഇരയ്ക്ക് അവിടെ എത്താൻ സാധിക്കില്ല എന്ന വാദത്തോടെയാണ് കോടതിയിൽ വാദം ആരംഭിച്ചത്. പിന്നെ ആര് എന്നതായിരുന്നു അടുത്ത ചോദ്യം.
ഇതിന്റെ ഉത്തരമായി 18 സാഹചര്യങ്ങൾ പ്രോസിക്യൂഷൻ മുന്നോട്ട് വച്ചു. ആ 18 സാഹചര്യങ്ങളും കോടതി അംഗീകരിച്ചുകൊണ്ടാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
സാധാരണ ഗതിയിൽ പീഡനം തെളിയിക്കുക എന്നത് ദുഷ്‌കരമാണെന്നാണ് പലരുടേയും ധാരണ. എന്നാൽ സുപ്രിംകോടതി വിധി പ്രകാരം സാഹചര്യ തെളിവുകൾ ആധാരമാക്കി പീഡനവും തെളിയിക്കാമെന്നാണെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ വിശദീകരിച്ചു. ‘ കൊല്ലപ്പെട്ട യുവതിയുടെ ദേഹത്ത് അടിവസ്ത്രമുണ്ടായിരുന്നില്ല. സ്വകാര്യ ഭാഗങ്ങളിൽ കണ്ട മുറിവുകൾ എന്നിവയെല്ലാം കണക്കിലെടുത്താണ് പീഡനം തെളിയിച്ചത്’- അഭിഭാഷകൻ പറഞ്ഞു.
തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.കൊലപാതകം, ബലാത്സംഗം,സംഘം ചേർന്നുള്ള ഗൂഢാലോചന,തെളിവ് നശിപ്പിക്കൽ എന്നിവ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി
ആയുർവേദ ചികിത്സക്കെത്തിയ ലാത്വിയൻ യുവതിയെയാണ് പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്. വിദേശ വനിത കോവളത്തെത്തിയപ്പോള്‍ സമീപത്തെ പൊന്തകാട്ടിലേക്ക് കൂട്ടികൊണ്ടുവന്ന് മയക്കുരുന്ന് നൽകിയ ശേഷം പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.
ആയുർവേദ ചികിൽസക്കായി സഹോദരിക്കും സുഹൃത്തിനും ഒപ്പം 2018 ഫെബ്രുവരി 21 ന് പോത്തൻകോട്ടെത്തിയ യുവതി മാർച്ച് പതിനാലിന് കോവളത്തേക്ക് പോയി.ഇതിനുശേഷം ഇവരെ കാണാതായന്നായിരുന്നു പരാതി.























































































































ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.