മലയാളി പെന്തക്കോസ്ത് യുവാവിന് വംശിയതയുടെ പേരിൽ വിദേശത്ത് ക്രൂര മർദ്ദനം

മലയാളി പെന്തക്കോസ്ത് യുവാവിന് വംശിയതയുടെ പേരിൽ വിദേശത്ത് ക്രൂര മർദ്ദനം

സാബു തൊട്ടിപ്പറമ്പിൽ .

ഇടുക്കി : യു കെ -യിൽ സ്കോട്ലൻ്റ് തലസ്ഥാനമായ എഡിൻബറയിൽ യുവാവിന് ക്രൂര മർദ്ധനം. കോട്ടയം കറുകച്ചാൽ ചവണിക്കാമണ്ണിൽ വീട്ടിൽ ബിനു ജോർജിനാണ് തദേശിയരുടെ കൊടും ക്രുരതയ്ക്ക് ഇരയാകേണ്ടി വന്നത്.

കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് താമസ്സ സ്ഥലത്തേക്ക് പോകാൻ ഫെറി റോഡ് പ്രദേശത്ത് ബസ് കാത്ത് നിൽക്കുമ്പോഴാണ് അക്രമണം ഉണ്ടായത്.ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ഒരുകൂട്ടം ചെറുപ്പക്കാർ ബിനുവിനെ വംശീയമായി അധിക്ഷേപിച്ചു.

പലതവണ ബിനു ഒഴിഞ്ഞ് മാറി.വിടാതെ അധിക്ഷേപം ചൊരിഞ്ഞ തദേശിയരായ ചെറുക്കാൻ ഒഴിഞ്ഞ് മാറിയ ബിനുവിനെ കടന്ന് അക്രമിക്കുകയായിരുന്നു.കൂട്ടം ചേർന്നുള്ള അക്രമണത്തിൽ തലയ്ക്കും മുഖത്തും പരിക്കേറ്റു.ബോധരഹിതനായി വീണ ബിനുവിൻെറ ബാഗും എടുത്താണ് അക്രമി സംഘം രക്ഷപ്പെട്ടത്.

അന്നാട്ടുകാരിൽ ചിലർ വിവരം പോലീസിൽ അറിയിച്ചു.തുടർന്ന് ബിനു ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകർ എത്തി ബിനുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാട്ടിൽ കോട്ടയം കറുച്ചാൽ സ്വദേശിയും നീലംമ്പാറ ഐ പി സി അംഗങ്ങളുമായ ബിനു ജോർജും കുടുഃബവും കഴിഞ്ഞ പത്രണ്ട് വർഷമായി എഡിൻ ബറയിൽ താമസിക്കുന്നു. ബിനുവിൻെറ ഭാര്യ ഷാലി ബിനു ഇവിടെ നഴ്സ് ആയി ജോലിനോക്കുന്നു.ഇപ്പോൾ വീട്ടിൽ വിശ്രമിക്കുന്ന ബിനു സുഖം പ്രാപിച്ച് വരുന്നു. സംഭവത്തിൽ അന്വേഷണ ഏജൻസികൾ കേസ് എടുത്ത് പ്രതികൾക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.

അടുത്തിടെ വിദ്യാർത്ഥികളടക്കമുള്ള ഏഷ്യൻ വംശജരുടെ വരവ് വർദ്ധിച്ചത് തദേശിയരിൽ അമർഷത്തിനിടയാക്കിയതായിട്ടാണ് റിപ്പോർട്ടുകൾ. ഇത്തരം സംഭവങ്ങൾക്ക് എതിരേ നടപടിയെടുക്കാൻ പ്രദേശത്തെ ജന പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള പ്രവർത്തനം ‘കൈരളി യു കെ ‘ നടത്തുന്നുണ്ട്.

തദേശിയരുടെ ഈ ആക്രമണത്തിൽ സ്കോട്ലൻ്റിലെ മലയാളി സമൂഹം കടുത്ത ആശങ്കയിൽ ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ക്രൈസ്തവചിന്തയുടേതല്ല അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!